UPDATES

സിനിമാ വാര്‍ത്തകള്‍

ദേശീയ പുരസ്കാരം: പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, തൊണ്ടിമുതലും മികച്ച മലയാള ചിത്രം, സ്ലേവ് ജെനസിസ് ഡോക്യുമെന്ററി

തൊണ്ടി മുതലും മികച്ച നിലവാരം പുലര്‍ത്തിയെന്നും ചിത്രത്തിലെ ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളുടെ അഭിനയം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം തൊണ്ടിമുതലിലൂടെ സജീവ്‌ പാഴൂര്‍ നേടി. തൊണ്ടി മുതലും മികച്ച നിലവാരം പുലര്‍ത്തിയെന്നും ചിത്രത്തിലെ ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളുടെ അഭിനയം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലെ പണിയ ആദിവാസി സമുദായത്തിന്റെ കഥ പറഞ്ഞ അനീസ് കെ മാപ്പിളയുടെ സ്ലേവ് ജെനസിസ് ആണ് മികച്ച ഡോക്യുമെന്ററി.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍