UPDATES

സിനിമാ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ കാളിയന് ചിലവ് 50 കോടി

തിരുവിതാംകൂറിലെ ചരിത്ര വ്യക്തിത്വമായ ഇരവിക്കുട്ടിപ്പിള്ളയുടെ വിശ്വസ്തനായിരുന്നു കാളിയന്‍ എന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്നുവരുന്നതേയുള്ളൂ.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്ന സിനിമയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ് 50 കോടി രൂപയെന്നു വെള്ളിനക്ഷത്രം റിപ്പോര്‍ട്ട്. വേണാടിന്റെ ചരിത്രവും ഫിക്ഷനും കലര്‍ത്തിയുള്ള കഥയാണ് കാളിയന്‍ പറയുന്നത്. കുഞ്ചിറക്കോട് കാളിയന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കാളിയനിലെ കഥാപാത്രങ്ങളുടെ ഗ്രാഫിക് സ്‌കെച്ചിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. മോഷന്‍ പോസ്റ്ററും ഇറങ്ങിയിട്ടുണ്ട്. തിരുവിതാംകൂറിലെ ചരിത്ര വ്യക്തിത്വമായ ഇരവിക്കുട്ടിപ്പിള്ളയുടെ വിശ്വസ്തനായിരുന്നു കാളിയന്‍ എന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്നുവരുന്നതേയുള്ളൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍