UPDATES

സിനിമാ വാര്‍ത്തകള്‍

ഭീമനാകാന്‍ മോഹന്‍ലാലിനേ പറ്റൂ; ലാലിന് മുന്നില്‍ ഡീ കാപ്രിയോ ഒക്കെ എന്ത്?

“എന്ത് ഡികാപ്രിയോ? ലോകത്തെ തന്നെ ഏറ്റവും നല്ല നടന്‍ ഉള്ളത് നിങ്ങളുടെ നാട്ടിലാണ്. മോഹന്‍ലാല്‍. മോഹന്‍ലാലിനോളം സൂക്ഷ്മതയോടെ നന്നായി അഭിനയിക്കുന്ന ഒരു നടന്‍ ലോകസിനിമയില്‍ ഇല്ല”.

ഭീമനാകാന്‍ മോഹന്‍ലാലിന് മാത്രമെ സാധിക്കൂവെന്ന് രണ്ടാമൂഴത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. താന്‍ ഇത് പറയാന്‍ കാരണം അമിതാഭ് ബച്ചനടക്കം നാല് പേര്‍ ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഹോളിവുഡ് ചിത്രം ഗ്രേറ്റ് ഗ്യാസ്പി ഷൂട്ടിങ്ങ് കഴിഞ്ഞ് ഇരിക്കുന്ന സമയത്താണ് ഒരു ആഡ് ഫിലിം ഷൂട്ടിന് വേണ്ടി ചെല്ലുന്നത്. ഹോളിവുഡില്‍ ലിയനാഡോ ഡീ കാപ്രിയയോടൊപ്പം അഭിനയിച്ച് വന്നിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിച്ചു: എങ്ങനെയുണ്ട് ഹോളിവുഡിലെ ഡീ കാപ്രിയോടുകൂടി അഭിനയിക്കുമ്പോള്‍? – ബച്ചന്‍ പറഞ്ഞു, “എന്ത് ഡികാപ്രിയോ? ലോകത്തെ തന്നെ ഏറ്റവും നല്ല നടന്‍ ഉള്ളത് നിങ്ങളുടെ നാട്ടിലാണ്. മോഹന്‍ലാല്‍. മോഹന്‍ലാലിനോളം സൂക്ഷ്മതയോടെ നന്നായി അഭിനയിക്കുന്ന ഒരു നടന്‍ ലോകസിനിമയില്‍ ഇല്ല”. ലാലേട്ടനോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു ചെറു തമാശ കേട്ടതുപോലെ ചിരിച്ചു – ശ്രീകുമാര്‍ പറയുന്നു.

രണ്ടാമൂഴത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഒരു ഇന്റര്‍നാഷണല്‍ കാസ്റ്റിങ് ഏജന്‍സിയെ സമീപിച്ചിരുന്നു. ബെസ്റ്റ് ടാലന്റ് മാനേജ്‌മെന്റ് കമ്പനി ഇന്‍ ദി വേള്‍ഡ്. അവര്‍ക്ക് നമ്മള്‍ ഒരു കാസ്റ്റ് ലിസ്റ്റ് കൊടുക്കണം. നമ്മള്‍ കഥാപാത്രത്തെക്കുറിച്ച് ഒരു വിവരണം കൊടുക്കുക. അവര്‍ ഏറ്റവും കഴിവുള്ള ആളുകളെ നിര്‍ദ്ദേശിക്കും. അതില്‍ നമ്മള്‍ ഇടപെടരുത്. പക്ഷേ അവര്‍ തരുന്ന ഒരു ലിസ്റ്റില്‍ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതിലുള്ള ഒരു സായിപ്പുമായിട്ടാണ് ചര്‍ച്ച ചെയ്തത്. എല്ലാ ലിസ്റ്റും അവര്‍ക്ക് കൊടുത്തു. അതിന്റെ കൂടെ നമുക്ക് മുന്‍ഗണയുള്ള ആളുകളുടെ കുറച്ച് വീഡിയോകളും കൊടുത്തു. ലാലേട്ടന്റെ ഒരു ബയോഗ്രഫി ഉണ്ടാക്കി കൊടുത്തിരുന്നു. രണ്ട് മാസത്തിനുശേഷം ലിസ്റ്റ് തിരിച്ചുവന്നു. ഭീമനൊഴിച്ച് മറ്റെല്ലാ കഥാപാത്രത്തിനും ഓപ്ഷന്‍സ് തന്നിരുന്നു. ഭീമന് മുന്നില്‍ മോഹന്‍ലാല്‍ എന്ന് മാത്രമാണ് എഴുതിയത്.

എംടി സാറിനോട് ഭീമനെപ്പറ്റി പറയുമ്പോള്‍ ലാല്‍ ഇല്ലാതെ അത് ശരിയാകില്ല എന്ന് അദ്ദേഹം പറയും. ഒരു അന്താരാഷ്ട്ര സ്റ്റുഡിയോ രണ്ടാമൂഴവുമായി നിര്‍മാണം സഹകരിക്കുന്നുണ്ട്. ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്‌സ്, മാട്രിക്‌സ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവ് ആണ്. അതിന്റെ ഉടമ രണ്ടാമൂഴം തിരക്കഥ വായിച്ച ശേഷം മോഹന്‍ലാലിനെ നേരിട്ട് കാണണമെന്ന് പറയുകയുണ്ടായി. ഇതൊക്കെ തെളിയിക്കുന്നത് അദ്ദേഹത്തിന്റെ ലോകനിലാവരത്തെക്കുറിച്ചാണ്. ആ അഭിനയം ലോകം തന്നെ തിരിച്ചറിയുന്നുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍