UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിയുടെ അലാവുദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

13-14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന രജപുത്ര രാജ്ഞി റാണി പദ്മിനിയുടേയും (പദ്മാവതി) അവരില്‍ മോഹിതനായി പദ്മാവത് രാജ്യത്തെ ആക്രമിച്ചതായി പറയുന്ന ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയുടേയും കഥയാണ് ബന്‍സാലി ചിത്രം പറയുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതിയില്‍ സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയാണ് രണ്‍വീര്‍ സിംഗ്. അലാവുദീന്‍ ഖില്‍ജിയുടെ വേഷത്തിലുള്ള രണ്‍വീര്‍ സിംഗിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റാണി പദ്മിനി (പത്മാവതി) ആയി രംഗത്തെത്തുന്ന ദീപിക പദുക്കോണിന്റേയും മഹാറാവല്‍ രതന്‍ സിംഗായ ഷാഹിദ് കപൂറിന്റേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമായാണ് രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടത്. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ദീപിക ഇന്നലെ തന്നെ, ഇന്ന് രാവിലെ രണ്‍വീറിന്‍റെ പോസ്റ്റര്‍ ഇറങ്ങുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ആലിയ ഭട്ട് അടക്കമുള്ള താരങ്ങളും ദീപികയുടെ പദ്മാവതി പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

13-14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന രജപുത്ര രാജ്ഞി റാണി പദ്മിനിയുടേയും (പദ്മാവതി) അവരില്‍ മോഹിതനായി പദ്മാവത് രാജ്യത്തെ ആക്രമിച്ചതായി പറയുന്ന ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയുടേയും കഥയാണ് ബന്‍സാലി ചിത്രം പറയുന്നത്.
16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാലിക് മുഹമ്മദ് ജയസിയുടെ പദ്മാവത് എന്ന പദ്യത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അലാവുദീന്‍ ഖില്‍ജിയായി മാറുന്നതിന് വേണ്ടി രണ്‍വീര്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരുന്നു. ആഴ്ചകളോളം സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തുപോകാതിരുന്നാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. പ്രതിനായക സ്വഭാവവും കുടിലതയും ക്രൗര്യവും വ്യക്തമാക്കുന്ന ചമയത്തിലാണ് രണ്‍വീറിനെ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ സ്വാഭാവം ഉള്‍ക്കൊണ്ട രണ്‍വീറിന് സാധാരണ മനോനിലയില്‍ തിരിച്ചെത്താന്‍ സൈക്കാട്രിസ്റ്റിനെ കാണേണ്ടി വന്നു എന്നാണ് പറയുന്നത്. പദ്മാവതി റാണിയെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് നേരത്തെ ഹിന്ദുത്വ തീവ്രവാദികള്‍ സിനിമയ്‌ക്കെതിരെ ആക്രമണം നടത്തിയിരുന്നു. സിനിമയുടെ സെറ്റും ഉപകരണങ്ങളും നശിപ്പിച്ചതിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഡിസംബര്‍ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.

SULTAN ALAUDDIN KHILJI #Khilji

A post shared by Ranveer Singh (@ranveersingh) on

SULTAN ALAUDDIN KHILJI #Khilji

A post shared by Ranveer Singh (@ranveersingh) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍