UPDATES

സിനിമാ വാര്‍ത്തകള്‍

ബാലതാരമായിരിക്കെ ബലാത്സംഗം ചെയ്യപ്പെട്ടു: നടി ഡെയ്‌സി ഇറാനി

മീ ടൂ ഹാഷ് ടാഗ് കാംപെയിനല്ല, മറിച്ച് സിനിമ ടെലിവിഷന്‍ രംഗത്തേയ്ക്ക് വരുന്ന കുട്ടികളെ മാതാപിതാക്കളും രക്ഷിതാക്കളും കൂടുതല്‍ ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ഡെയ്‌സി ഇറാനി പറയുന്നു.

1950കളില്‍ ബാലതാരമായിരിക്കെ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി നടി ഡെയ്‌സി ഇറാനി. ആറാം വയസില്‍ രക്ഷിതാവാണ് ബലാത്സംഗം ചെയ്തതെന്നും ഡെയ്‌സി ഇറാനി വെളിപ്പെടുത്തുന്നു. ഹം പാഞ്ചി ഏക് ദാല്‍ കെ എന്ന സിനിമയുടെ മദ്രാസിലെ ഔട്ട് ഡോര്‍ ഷൂട്ടിംഗിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ ഖാലിദ് മുഹമ്മദ് മുംബയ് മിററിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഒരു ഹോട്ടലില്‍ വച്ച് നാസര്‍ എന്നയാള്‍ ബലാത്സംഗം ചെയ്തതായും ബെല്‍ട്ട് കൊണ്ട് അടിച്ചതായും ഡെയ്‌സി പറയുന്നു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 15ാം വയസില്‍ മല്ലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മ്മാതാവ് തന്നെ കടന്നുപിടിച്ചിരുന്നു. അമ്മയ്ക്ക് തന്നെ നായികയാക്കാനുള്ള അമിതാവേശമായിരുന്നു. എന്നാല്‍ തനിക്കും സഹോദരിമാരായ ഹണി ഇറാനിക്കും (കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ആദ്യ ഭാര്യ, സംവിധായകനും നടനുമായ ഫറാന്‍ അക്തറിന്റേയും സംവിധായിക സോയ അക്തറിന്റേയും അമ്മ) മേനക ഇറാനി (നടന്‍ സാജിദ് ഖാന്റേയും സംവിധായിക ഫറ ഖാന്റേയും അമ്മ) വിവാഹിതരായി കുടുംബജീവിതം നയിക്കാനായിരുന്നു ആഗ്രഹമെന്നും ഡെയ്‌സി ഇറാനി പറയുന്നു.

നയാ ദോര്‍ (1957) എന്ന ചിത്രത്തില്‍ ദിലീപ് കുമാറിനും വൈജയന്തി മാലയ്ക്കും ഒപ്പം ഡെയ്സി ഇറാനി

മീ ടൂ ഹാഷ് ടാഗ് കാംപെയിനല്ല, മറിച്ച് സിനിമ ടെലിവിഷന്‍ രംഗത്തേയ്ക്ക് വരുന്ന കുട്ടികളെ മാതാപിതാക്കളും രക്ഷിതാക്കളും കൂടുതല്‍ ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ഡെയ്‌സി ഇറാനി പറയുന്നു. ബാന്ദിഷ്, ജാഗ്‌തെ രഹോ, നയാ ദോര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി ഡെയ്‌സി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2014ല്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച, ഫറ ഖാന്‍റെ ഹാപ്പി ന്യൂയറില്‍ ഡെയ്‌സി ഇറാനി അഭിനയിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/u9CFti

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍