UPDATES

സിനിമാ വാര്‍ത്തകള്‍

മണിരത്‌നം ചിത്രത്തില്‍ ഫഹദിനും ജ്യോതികയ്ക്കും അരവിന്ദ് സ്വാമിക്കും ഒപ്പം സിമ്പുവും

വിജയ് സേതുപതിയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മണിരത്‌നം ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മണിരത്‌നത്തിന്റെ പുതിയ ബഹുതാര ചിത്രത്തില്‍ സിമ്പുവും (സിലമ്പരസന്‍) പ്രധാന കഥാപാത്രമാകും. ട്രേഡ് ട്രാക്കര്‍ രമേഷ് ബാലയാണ് മണിരത്‌നം ചിത്രത്തില്‍ സിമ്പു അഭിനയിക്കുന്ന കാര്യം ട്വിറ്ററില്‍ വ്യക്തമാക്കുന്നത്. #STR is signed as the lead for Dir #Maniratnam’s next Multi-starrer project എന്നാണ് രമേഷ് ബാലയുടെ ട്വീറ്റ്. ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ ചിത്രത്തിനായി കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. അരവിന്ദ് സ്വാമിയും ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.  വിജയ് സേതുപതിയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മണിരത്‌നം ശ്രമിക്കുന്നതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  കാര്‍ത്തിയേയും അദിതി റാവു ഹൈദരിയേയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത കാട്ര് വെളിയിടൈ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍