അമേരിക്കന്‍ പോണ്‍ സിനിമകളില്‍ നിന്ന് ഇന്ത്യന്‍ സിനിമകളിലേയ്ക്കുള്ള സണ്ണി ലിയോണിന്റെ കരിയറിലാണ് സീ ഫൈവ് വെബ്‌സീരീസ് കേന്ദ്രീകരിക്കുന്നത്. ജൂലായ് 16 മുതല്‍ ഇതിന്റെ സ്ട്രീമിംഗ് ലഭ്യമാണ്.
സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന വെബ് സീരീസ് സിനിമ കരണ്‍ജിത്ത് കൗര്‍ – ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍, തമിഴ് റോക്കേഴ്‌സില്‍ ലീക്കായി. അമേരിക്കന്‍ പോണ്‍ സിനിമകളില്‍ നിന്ന് ഇന്ത്യന്‍ സിനിമകളിലേയ്ക്കുള്ള സണ്ണി ലിയോണിന്റെ കരിയറിലാണ് സീ ഫൈവ് വെബ്‌സീരീസ് കേന്ദ്രീകരിക്കുന്നത്. ജൂലായ് 16 മുതല്‍ ഇതിന്റെ സ്ട്രീമിംഗ് ലഭ്യമാണ്.
രജനികാന്തിന്റെ കാലയുടെ എച്ച്ഡി വേര്‍ഷനാണ് ലീക്കായിരുന്നത്. അനുരാഗ് കശ്യപിന്റേയും വിക്രമാദിത്യ മോട്വാനെയുടേയും സാക്രെഡ് ഗെയിംസും അടുത്തിടെ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. തമിഴ്‌റോക്കേഴ്‌സ് സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് പേരെ പൈറസി നിയമപ്രകാരം കേരള ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തിരുന്നു.