UPDATES

സിനിമാ വാര്‍ത്തകള്‍

നാന പടേക്കറെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം, അറസ്റ്റ് ചെയ്യണം: തനുശ്രീ ദത്ത

ഇവരെ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയരാക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇവര്‍ക്കെതിരെ മുംബയ് പൊലീസ് കേസേടുത്തിട്ടുണ്ട്.

താന്‍ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട് നടന്‍ നാന പടേക്കര്‍ അടക്കമുള്ളവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നടി തനുശ്രീ ദത്ത. നാന പടേക്കര്‍, കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, പ്രൊഡ്യൂസര്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് രാകേഷ് സാരംഗ്‌ബേ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ തനുശ്രീയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കി. ഇവരെ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയരാക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇവര്‍ക്കെതിരെ മുംബയ് പൊലീസ് കേസേടുത്തിട്ടുണ്ട്.

പ്രതികള്‍ ഉന്നത രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുമായി അടുത്തബന്ധമുള്ളവരായതിനാല്‍ ഇരയായ തന്നെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് തനുശ്രീ ചൂണ്ടിക്കാട്ടുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 2008 മാര്‍ച്ചില്‍ നടന്ന സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ഭയം മൂലമാണ് തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ തയ്യാറാകാത്തത് എന്ന് തനുശ്രീ പറയുന്നു. പ്രതികള്‍ അറസ്റ്റിലായാല്‍ സാക്ഷികള്‍ ധൈര്യപൂര്‍വം രംഗത്തുവരും. മഹാരാഷ്ട്ര വനിതാ കമ്മീഷനേയും ഡെപ്യൂട്ടി കളക്ടറേയും പരാതിയുമായി തനുശ്രീ ദത്ത സമീപിച്ചിട്ടുണ്ട്. അതേസമയം തനുശ്രീ ദത്ത നുണ പറയുകയാണ് എന്ന് നാന പടേക്കര്‍ ആവര്‍ത്തിച്ചു.

ഹോള്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2008ല്‍ നാന പടേക്കര്‍ തന്നെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും തന്നേയും കുടുംബത്തേയും ഗുണ്ടകളെ വിട്ട് ആക്രമിക്കുകയും ചെയ്തു എന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. തനുശ്രീയുടെ ആരോപണം മീ ടൂ കാംപെയിനിന്റെ ഭാഗമായി രാജ്യത്ത് വിവിധ മേഖലയിലെ പ്രമുഖ വ്യക്തികള്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. അഭിനേതാക്കളടക്കം ബോളിവുഡിലെ നിരവധി പ്രമുഖര്‍ തനുശ്രീ ദത്തയെ പിന്തുച്ച രംഗത്തെത്തിയിരുന്നു. സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനും അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനുശ്രീയുടെ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സംവിധായകന്‍ സുഭാഷ് കപൂറിനെതിരെ മറ്റൊരു നടി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് തങ്ങള്‍ നിര്‍മ്മിക്കാനിരുന്ന പുതിയ ചിത്രത്തില്‍ നിന്ന് നടന്‍ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും പിന്മാറിയിരുന്നു.

മീ ടൂവില്‍ ആദ്യ കേസ്: തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

പീഡിപ്പിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ ദത്ത; ഞെട്ടിത്തെറിച്ച് ബോളിവുഡ്​

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍