UPDATES

സിനിമാ വാര്‍ത്തകള്‍

“മായാനദിയിലെ സിനീന്റെ പേരിലുള്ള കമന്റ് വേദനിപ്പിച്ചു, അഭിപ്രായം പറയുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു”: ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് സ്ത്രീകള്‍ പറഞ്ഞാല്‍ വ്യക്തിഹത്യ നടത്തുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് ഐശ്വര്യ ലക്ഷ്മി ചൂണ്ടിക്കാട്ടി.

മായാനദിയിലെ സീനിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച് നിരന്തരം കമന്റുകള്‍ ഇട്ടിരുന്ന ഒരാളുണ്ടെന്നും ഈ കമ്മന്റുകള്‍ തന്നെ വേദനിപ്പിച്ചതായും നടി ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡയില്‍ സ്ത്രീകള്‍ക്ക് ഏറെ പരിമിതികളുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമ താരങ്ങള്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. ഓണ്‍ലൈനില്‍ എന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ഫോട്ടോകള്‍ക്കും യൂടൂബ് അഭിമുഖങ്ങള്‍ക്കും താഴെ ഒരേ കമന്റ് പോസ്റ്റ് ചെയ്യും.

ഇയാള്‍ക്ക് എന്താണ് ഇത്ര വെറുപ്പ് എന്നറിയാന്‍ ഞാന്‍ ഇതിനോട് പ്രതികരിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത് – മായാനദിയിലെ ചില രംഗങ്ങള്‍ കാരണം എന്നോട് വെറുപ്പാണ് എന്നാണ്. പിന്നെ അയാളോട് സംസാരിക്കാന്‍ പോയിട്ടില്ല. ഏത് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അഭിനന്ദിക്കുകയോ വിമര്‍ശിക്കുകയോ ആവാം. പക്ഷെ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് സ്ത്രീകള്‍ പറഞ്ഞാല്‍ വ്യക്തിഹത്യ നടത്തുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് ഐശ്വര്യ ലക്ഷ്മി ചൂണ്ടിക്കാട്ടി.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍