UPDATES

സിനിമാ വാര്‍ത്തകള്‍

ടിവി ചന്ദ്രന്റെ പുതിയ ചിത്രം ‘പെങ്ങളില’യുടെ ഷൂട്ടിംഗ് ഓഗസ്റ്റ് മൂന്നിന് തുടങ്ങും

എട്ട് വയസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത് വയസ് പ്രായമുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ടി.വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമ ‘പെങ്ങളില’യുടെ ഷൂട്ടിംഗ് ഓഗസ്റ്റ് മൂന്നിന് തൊടുപുഴയില്‍ തുടങ്ങും. എട്ട് വയസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത് വയസ് പ്രായമുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഴകനായി ലാലും, രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു. നരേന്‍, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, മറീന മൈക്കിള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രിയങ്ക നായര്‍ അതിഥിതാരമായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് പെങ്ങളീല നിര്‍മ്മിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ കാമറയും, വിഷ്ണു മോഹന്‍ സിത്താര സംഗീതവും, അന്‍വര്‍ അലി, സച്ചിദാനന്ദന്‍ എന്നിവര്‍ ഗാനരചനയും, ഷെബീറലി കലാ സംവിധാനവും നിര്‍വഹിക്കുന്നു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍