UPDATES

സിനിമാ വാര്‍ത്തകള്‍

വിജയുടെ മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടെന്ന് ബിജെപി നേതാവ്‌ എച്ച് രാജ; നിങ്ങള്‍ക്ക് ബോധമുണ്ടോ എന്ന് വിശാല്‍

ഓണ്‍ലൈനില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ട് പൈറസി പ്രോത്സാഹിപ്പിക്കുന്ന ബിജെപി നേതാവിന്റെ പ്രവൃത്തി തീര്‍ത്തും അസംബന്ധമാണെന്ന് വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍ലില്‍ പ്രസിഡന്റ് കൂടിയാണ് വിശാല്‍.

വിജയുടെ മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പരാമര്‍ശം വിവാദമാകുന്നു. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി വിശാല്‍ അടക്കമുള്ള നടന്മാര്‍ രാജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ട് പൈറസി പ്രോത്സാഹിപ്പിക്കുന്ന ബിജെപി നേതാവിന്റെ പ്രവൃത്തി തീര്‍ത്തും അസംബന്ധമാണെന്ന് വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍ലില്‍ പ്രസിഡന്റ് കൂടിയാണ് വിശാല്‍.

ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവും അറിയപ്പെടുന്ന ഒരാളും എന്ന നിലയില്‍ നിങ്ങള്‍ പൈറസിയെ അനുകൂലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിങ്ങളെ പോലൊരു നേതാവ് ഇത്തരത്തില്‍ ഒരു സിനിമയുടെ വ്യാജ പതിപ്പിനെ പ്രോത്സാപ്പിക്കുന്നതില്‍ അദ്ഭുതം തോന്നുന്നു. ഇത് തികഞ്ഞ അസംബന്ധവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. സിനിമ സംഘടനകളുടെ ഭാരവാഹിത്വത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ വ്യാജ സിഡികള്‍ക്കും ഓണ്‍ലൈന്‍ പതിപ്പുകള്‍ക്കുമെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നയാളാണ് വിശാല്‍. ഒരു ടിവി ചര്‍ച്ചയ്ക്കിടെയാണ് രാജ ഇക്കാര്യം പറഞ്ഞത്. താങ്കള്‍ മെര്‍സല്‍ കണ്ടോ എന്നായിരുന്നു ചോദ്യം. ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടു എന്നായിരുന്നു രാജയുടെ മറുപടി.

ജി എസ് ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും ബിജെപി ഭരിക്കുന്ന യുപിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തേയും വിമര്‍ശിക്കുന്ന ചിത്രം ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് എച്ച് രാജയും ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനും ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ ഇന്ത്യയേയും ജി എസ് ടിയേയും ചിത്രം പരിഹസിക്കുന്നുണ്ട്. വിജയ് ക്രിസ്ത്യാനി ആയതുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ പരിപാടികളേയും പദ്ധതികളേയും വിമര്‍ശിക്കുന്നതെന്നാണ് രാജ പറഞ്ഞത്. അതേസമയം ചിത്രത്തിലെ ഒരു രംഗവും മുറിച്ചുമാറ്റാനോ നിശബ്ദമാക്കാനോ തയ്യാറല്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. വിജയ് ക്രിസ്ത്യാനി ആയതുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ പരിപാടികളേയും പദ്ധതികളേയും വിമര്‍ശിക്കുന്നതെന്നാണ് രാജ പറഞ്ഞത്. അതേസമയം ചിത്രത്തിലെ ഒരു രംഗവും മുറിച്ചുമാറ്റാനോ നിശബ്ദമാക്കാനോ തയ്യാറല്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. നടന്‍ പാര്‍ത്ഥിപന്‍ അടക്കമുള്ളവരും എച്ച് രാജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍