UPDATES

സിനിമാ വാര്‍ത്തകള്‍

എല്ലാ സിനിമ സംഘടനകളും സ്ത്രീ സുരക്ഷയ്ക്കായി ‘പോഷ്’ ആക്റ്റ് നടപ്പാക്കണം: ഡബ്ല്യുസിസി ഹൈക്കോടതിയില്‍

എല്ലാ സംഘടനകളും ചേർന്ന് നിന്ന്, നമ്മുടെ സർക്കാരിന്റെ പിന്തുണയോടു കൂടി പ്രവർത്തിച്ചാൽ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാൻ സാധിക്കൂ എന്ന് ഞങ്ങൾ കരുതുന്നു.

സിനിമ സംഘടനകള്‍ പോഷ് (PoSH Act – Prevention of Sexual Harassment) ആക്ട്‌ നടപ്പാക്കി സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേർത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ WCC കേരള ഹൈ കോർട്ടിൽ ഒരു PIL ഫയൽ ചെയ്ത കാര്യം ഡബ്ല്യുസിസി അറിയിച്ചു. തൊഴിലടങ്ങളില്‍ പോഷ് ആക്ട്‌ പ്രകാരം സുരക്ഷ സംവിധാനം വേണമെന്ന് 2013ലെ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും AMMA, FEFKA തുടങ്ങിയ സംഘടനകളൊന്നും ഇത് നടപ്പാക്കിയിട്ടില്ല എന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടുന്നു.

ഡബ്ല്യുസിസിയുടെ പ്രസ്താവന:

തൊഴിലിടങ്ങളിൽ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താൻ കേരളത്തിലെ വിവിധ തൊഴിൽ സംഘടനകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടർച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ്.

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാപ്രവർത്തകർക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകൾ ഇപ്പോൾ വനിതാസെൽ രൂപീകരിച്ചെങ്കിലും അവ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പ്രകാരമല്ല എന്നതാണ് വസ്തുത.

എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേർത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ WCC കേരള ഹൈ കോർട്ടിൽ ഒരു PIL ഫയൽ ചെയ്ത വിവരം അറിയിക്കുന്നതിൽ അഭിമാനമുണ്ട്. കേരള സംസ്ഥാന സർക്കാർ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യൻസ് അസോസിയേഷൻ(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെർസ് അസോസിയേഷൻ , സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ എന്നിവരെ എല്ലാം ഉൾപ്പെടുത്തിയാണ് ഈ ഹർജി നൽകിയത്.

എല്ലാ സംഘടനകളും ചേർന്ന് നിന്ന്, നമ്മുടെ സർക്കാരിന്റെ പിന്തുണയോടു കൂടി പ്രവർത്തിച്ചാൽ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാൻ സാധിക്കൂ എന്ന് ഞങ്ങൾ കരുതുന്നു. നമ്മുടെ സിനിമ മേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയിൽ സിനിമാ പ്രവർത്തകർ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സുരക്ഷയും , ക്ഷേമവും സമത്വവും നൽകാൻ സാധിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

******************************************************************************************************

Kerala has had a legacy with pioneering organizations created to ensure welfare of members of the film industry. We believe it is important to uphold that legacy by introducing systems for safety of women as an integral objective of all industry bodies.

In 2013 the PoSH Act came into force for the protection of women at workplace and was made compulsory in implementation throughout India. But in the Malayalam Film Industry we have not yet benefited from this legislation in any way. It is important to note that the women’s committees currently instituted by AMMA & FEFKA do not meet the requirements laid down by law. So, in an attempt to draw all industry bodies and individuals towards compliance with the PoSH Act, WCC has filed a PIL at the High court of Kerala, Ernakulam. The respondents include State of Kerala, Kerala Film Chamber of Commerce, Kerala Film Producers Association, Film Employees Federation of Kerala (FEFKA), Malayalam Cinema Technicians Association (MACTA), Kerala Film Distributors Association and Central Board of Film Certification.

We believe that the entire film fraternity needs to come together to achieve compliance with the law of the land by establishing an industry code of conduct & creating pioneering systems & checks in coordination with the Government. We believe that taking this integrated step forward as an industry will help us create a work culture that assures safety for women – thereby creating equal space and equal opportunities for all.

#WCC #WomenInCinemaCollective

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി ഡബ്ല്യുസിസി

‘ഈ ഊളകളുടെ പിറകെ നടക്കാന്‍ സമയമില്ല’; മമ്മൂട്ടി ചിത്രത്തിനിടയിലുണ്ടായ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; അര്‍ച്ചന പദ്മിനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍