UPDATES

സിനിമാ വാര്‍ത്തകള്‍

റോസ് എന്തുകൊണ്ട് ജാക്കിന് ഇടം കൊടുത്തില്ല? ടൈറ്റാനിക് ഇറങ്ങി 20 വര്‍ഷത്തിന് ശേഷം ജയിംസ് കാമറോണ്‍ പറയുന്നു

ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്‍റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ജയിംസ് കാമറോണ്‍ പറയുന്നത്. അതൊരു കലാപരമായ തിരഞ്ഞെടുപ്പായിരുന്നു.

ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറോണിന്റെ ടൈറ്റാനിക്. കപ്പല്‍ മുങ്ങി നായിക റോസ് രക്ഷപ്പെടുന്നുണ്ടെങ്കിലും നായകന്‍ ജാക് (ലിയനാഡോ ഡി കാപ്രിയോ) തണുത്ത് മരവിച്ച് മരിക്കുകയാണ്. വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന ഒരു വാതിലില്‍ കയറി കിടക്കുകയാണ് റോസ് (കേറ്റ് വിന്‍സ്ലെറ്റ്), വാതിലില്‍ പിടിച്ച് നില്‍ക്കുന്ന ജാക് ആകട്ടെ തോള്‍ വരെ വെള്ളത്തില്‍ മുങ്ങിയ നിലയിലും. തനിക്ക് പിടിച്ച് കിടക്കാന്‍ കിട്ടിയ ഡോറില്‍ അല്‍പ്പം ഇടം കാമുകന്‍ ജാകിനും മാറ്റി വയ്ക്കാന്‍ റോസ് തയ്യാറായിരുന്നെങ്കില്‍ കഥ മാറിയേനെ. ജാക് മരിക്കില്ലായിരുന്നു. എന്നിട്ടും റോസ് എന്താണ് അങ്ങനെ ചെയ്യാതിരുന്നത് എന്ന സംശയമാണ് ചിത്രം പുറത്തിറങ്ങി 20 വര്‍ഷമാകുമ്പോഴും പല സിനിമാ പ്രേക്ഷകര്‍ക്കുമുള്ളത്. വാനിറ്റി ഫെയര്‍ മാഗസിന്‍ ഈ ചോദ്യം ജയിംസ് കാമറോണിനോട് ഉന്നയിച്ചു. ഉത്തരം വളരെ സിമ്പിളാണ് എന്നായിരുന്നു കാമറോണിന്റെ മറുപടി.

ചിത്രത്തിന്റെ സ്‌ക്രിപ്രറ്റിന്റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ജയിംസ് കാമറോണ്‍ പറയുന്നത്. അതൊരു കലാപരമായ തിരഞ്ഞെടുപ്പായിരുന്നു. ജാക് പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു. അവന്റെ മരണം അവരെ വേദനിപ്പിക്കുന്നതായിരുന്നു. അവന്‍ ജീവിച്ചിരുന്നെങ്കില്‍ ഈ സിനിമയുടെ അന്ത്യത്തിന് അര്‍ത്ഥമില്ലാതാകുമായിരുന്നു. ഈ ചിത്രം മരണത്തേയും വേര്‍പിരിയലിനേയും കുറിച്ചുള്ളതാണ്. ഭൗതികശാസ്ത്രപരമായ കാരണങ്ങളാലല്ല ജാക് സമുദ്രത്തിന്റെ ആഴങ്ങളിലേയ്ക്ക് പോയത്. അത് തികച്ചും കലാപരമായ കാരണങ്ങളാലാണ്.

ജാക്കിനെ രക്ഷിക്കാമായിരുന്നു; ഒടുവില്‍ റോസിന്റെ കുറ്റസമ്മതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍