UPDATES

സിനിമാ വാര്‍ത്തകള്‍

മന്‍മോഹന്‍ സിംഗായി അഭിനയിക്കാന്‍, മന്‍മോഹന്‍ സിംഗിന്റെ സമ്മതം വേണം: സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

സിനിമയില്‍ പരാമര്‍ശമുള്ള സോണിയ ഗാന്ധി അടക്കമുള്ള മറ്റ് നേതാക്കളുടേയും എന്‍ഒസി വാങ്ങണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ മന്‍മോഹനായി അഭിനയിക്കുന്ന അനുപം ഖേറിനോട് സെന്‍സര്‍ ബോഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹലാനിക്ക് പറയാനുള്ളത് ഇതാണ് മന്‍മോഹന്‍ സിംഗിന്റെ സമ്മതം വാങ്ങണം – എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി). മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു രചിച്ച ജീവചരിത്രം – ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം ആധാരമാക്കിയുള്ളതാണ് സിനിമ.

സിനിമയുടെ ആദ്യ പോസ്റ്റര്‍ അനുപം ഖേര്‍ ട്വീറ്റ് ചെയ്തിരുന്നു. അനുപം ഖേര്‍ മന്‍മോഹന്‍ സിംഗ് ആകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പഹ്ലജ് നിഹലാനി പറഞ്ഞു. അദ്ദേഹം വലിയ പ്രതിഭയുള്ള നടനാണ്. 28ാം വയസിലാണ് സാരാംശ് എന്ന ചിത്രത്തില്‍ അനുപം ഖേര്‍ വൃദ്ധനായി അഭിനയിച്ചത്. മന്‍മോഹന്‍ സിംഗ്ജിയുടെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കുറപ്പാണ്. അധികം സംസാരിക്കാത്തയാളാണ് മന്‍മോഹന്‍ സിംഗ്. അതുകൊണ്ട് സംഭാഷണം എഴുതുന്നയാള്‍ക്ക് വലിയ പണിയുണ്ടാവില്ലെന്നും നിഹലാനി തമാശയായി പറഞ്ഞു.

എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തികളെ ഇത്തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ അനുവാദം വാങ്ങണമെന്നും നിഹലാനി പറഞ്ഞു. സിനിമയില്‍ പരാമര്‍ശമുള്ള സോണിയ ഗാന്ധി അടക്കമുള്ള മറ്റ് നേതാക്കളുടേയും എന്‍ഒസി വാങ്ങണം. 2018 ജനുവരിയില്‍ സെന്‍സര്‍ ബോഡ് ചെയര്‍മാനായുള്ള എന്റെ കാലാവധി പൂര്‍ത്തിയാകും. ഇതിന് ശേഷമായിരിക്കും ചിത്രം സെന്‍സറിംഗിനെത്തുക. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കപ്പെടും എന്ന് തന്നെയാണ് കരുതുന്നതെന്ന് നിഹലാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍