UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പുലിപ്പാറയില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ സാഹസികമായാണ് പോലീസ് പ്രതികളെ കീഴടക്കിയത്

ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെയെല്ലാം പോലീസ് ഇന്ന് ഉച്ചയോടെ പിടികൂടിയത് കാട്ടാക്കടയിലെ പുലിപ്പാറയില്‍ നിന്നും. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ സാഹസികമായാണ് പോലീസ് പ്രതികളെ കീഴടക്കിയത്. നാട്ടുകാരുടെ സഹായവും പോലീസിന് ലഭിച്ചു. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കാണ് പുലിപ്പാറയിലെ റബ്ബര്‍ തോട്ടം സാക്ഷ്യം വഹിച്ചത്.

ഇന്നലെ രാത്രി കൃത്യം നിര്‍വഹിച്ച ഉടന്‍ തന്നെ പ്രതികള്‍ കാട്ടാക്കടയിലേക്കാണ് മുങ്ങിയതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ തന്നെ പോലീസ് ഈ പ്രദേശം വളയുകയും ചെയ്തു. കേസിലെ പ്രതിയായ മണിക്കുട്ടന്റെ സുഹൃത്ത് സജുവിന്റെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെടുത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അര്‍ധരാത്രി ഇവിടെയെത്തിയ മണിക്കുട്ടനും കൂട്ടുകാരും ബൈക്ക് ഉപേക്ഷിച്ച ശേഷം കാറില്‍ എങ്ങോട്ടോ പോയെന്നാണ് സജു മൊഴി നല്‍കിയത്.

എന്നാല്‍ നെയ്യാര്‍ ഡാമില്‍ നിന്നും കേസിലെ ഒരു പ്രതിയായ അരുണ്‍ പോലീസിന്റെ വലയിലായതോടെ ഇവര്‍ പുലിപ്പാറയില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. അരുണിന്റെ മൊഴി അനുസരിച്ചാണ് പിന്നീട് പോലീസ് പുലിപ്പാറയില്‍ തിരച്ചില്‍ നടത്തിയത്. ഏറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ റബ്ബര്‍ തോട്ടത്തിന് നടുവിലുള്ള സജുവിന്റെ കുടുംബ വീട്ടില്‍ നിന്നും പ്രതികളെയെല്ലാം കണ്ടെത്തി.

പോലീസിനെ കണ്ടതോടെ ഓടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ പോലീസും നാട്ടുകാരും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. മറ്റുള്ളവര്‍ റബ്ബര്‍ തോട്ടത്തിലൂടെ ഓടി സമീപത്തെ പള്ളിയില്‍ കയറിയെങ്കിലും ആരാധന നടക്കുന്നതിനാല്‍ അവിടെ ഒളിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ ഇവരെ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍