UPDATES

വീഡിയോ

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ജോസി’ലെ ഏറ്റവും മികച്ച സീന്‍

ടൗണ്‍ പൊലീസ് ചീഫ് മാര്‍ട്ടിന്‍ ബ്രോഡി (റോയ് ഷീഡര്‍) ആദ്യമായി സ്രാവിന്റെ ആക്രമണം കാണുകയാണ്. ബ്രോഡിയുടെ കാഴ്ചപ്പാടിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

1975ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രം ജോസ് (JAWS) വലിയ വാണിജ്യ വിജയം നേടിയിരുന്നു. പീറ്റര്‍ ബെഞ്ച്‌ലിയുടെ നോവലിനെ ആധാരമാക്കി എടുത്ത ജോസ്, സംവിധായകനെന്ന നിലയില്‍ സ്പില്‍ബര്‍ഗിന്റെ ആദ്യ ചിത്രമായിരുന്നു. അമിറ്റി ഐലന്‍ഡ് എന്ന സാങ്കല്‍പ്പിക ദ്വീപ് നഗരത്തില്‍ അവധിക്കാലം ചിലവഴിക്കാനെത്തുന്ന സഞ്ചാരികളെ ആക്രമിക്കുന്ന സ്രാവുകളെക്കുറിച്ചായിരുന്നു ചിത്രം. ചിത്രത്തിലെ ഏറ്റവും മികച്ച സീനായി വിലയിരുത്തപ്പെടുന്ന രംഗമാണ് ചുവടെ കൊടുക്കുന്നത്. ടൗണ്‍ പൊലീസ് ചീഫ് മാര്‍ട്ടിന്‍ ബ്രോഡി (റോയ് ഷീഡര്‍) ആദ്യമായി സ്രാവിന്റെ ആക്രമണം കാണുകയാണ്. ബ്രോഡിയുടെ കാഴ്ചപ്പാടിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍