UPDATES

വീഡിയോ

അബ് കി ബാര്‍, ‘ഇന്ദു സര്‍ക്കാര്‍’….അടിയന്തരാവസ്ഥ ചിത്രവുമായി മധുര്‍ ഭണ്ഡാര്‍കര്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയെ കുറിച്ചുള്ള ചിത്രം പുറത്തുവരുന്നത്, വീണ്ടും ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വസംനവും ഫാഷിസ്റ്റ് പ്രവണതകളോടെ ജനജീവിതത്തിലെ ഇടപെടലും ശക്തിപ്പെടുത്തുന്ന കാലത്താണ്.

മകള്‍ ഇന്ദിര പ്രിയദര്‍ശിനിയെ ജവഹര്‍ലാല്‍ നെഹ്രു വിളിച്ചിരുന്നത് ഇന്ദു എന്നായിരുന്നു. അടിയന്തരാവസ്ഥയെ കുറിച്ചുള്ള തന്റെ പുതിയ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തിന് മധുര്‍ ഭണ്ഡാര്‍കര്‍ നല്‍കിയിരിക്കുന്ന പേരും ഇന്ദു എന്നാണ് – ഇന്ദു സര്‍ക്കാര്‍. ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധികാര വാഴ്ചയ്‌ക്കെതിരെ പോരാടുന്ന കഥാപാത്രമാണ് ഇന്ദു സര്‍ക്കാര്‍. ഇവിടെ ഇന്ദു സര്‍ക്കാര്‍ എന്നത് കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാത്രമല്ല, അത് ഇന്ത്യയെ ചവുട്ടിയരച്ച സ്വേച്ഛാധികാര വാഴ്ചയുടെ കൂടി പേരാണ്. ഒട്ടും യാദൃശ്ചികമല്ലാത്ത തീര്‍ത്തും ബോധപൂര്‍വമുള്ള തിരഞ്ഞെടുപ്പ്. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയേക്കാവുന്ന ചിത്രം ജൂലായ് 28ന് പുറത്തിറങ്ങും.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയെ കുറിച്ചുള്ള ചിത്രം പുറത്തുവരുന്നത്, വീണ്ടും ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വസംനവും ഫാഷിസ്റ്റ് പ്രവണതകളോടെ ജനജീവിതത്തിലെ ഇടപെടലും ശക്തിപ്പെടുത്തുന്ന കാലത്താണ്. അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ആജ്ഞകള്‍ പ്രകാരം അരങ്ങേറിയ വ്യാപക അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ പോരാടുന്ന ഒരു ആക്ടിവിസ്റ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡല്‍ഹി തുര്‍ക്ക് മാന്‍ ഗെയ്റ്റില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ചേരികള്‍ പൊളിച്ചുനീക്കുന്നതും ജനങ്ങള്‍ക്കെതിരായ പൊലീസ് ഭീകരതയുമെല്ലാം ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണാം. അതേസമയം ആര്‍എസ്എസുകാരുടെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രതിഷേധങ്ങള്‍ ട്രെയ്ലറില്‍ എടുത്തു കാണിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ഏത് രീതിയിലാണ് അടിയന്തരാവസ്ഥ വിരുദ്ധ രാഷ്ട്രീയത്തെ ഇന്ദു സര്‍ക്കാര്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്നറിയാന്‍ ജൂലായ്‌ 28 വരെ കാത്തിരിക്കണം.

മധുര്‍ ഭണ്ഡാര്‍കര്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. അനില്‍ പാണ്ഡെയും മധുര്‍ ഭണ്ഡാര്‍കറും സഞ്ജയ് ഛേലും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന (കഥ, തിരക്കഥ, സംഭാഷണം) നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം – അനു മാലിക്.അനിരുദ്ധ റോയ് ചൗധരിയുടെ പിങ്ക് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത കീര്‍ത്തി കുല്‍ഹാരിയാണ് പ്രധാന കഥാപാത്രമായ ഇന്ദു സര്‍ക്കാരിനെ അവതരിപ്പികുന്നത്.  സഞ്ജയ് ഗാന്ധിയായി നീല്‍ നിതിന്‍ മുകേഷും ഇന്ദിര ഗാന്ധിയായി സുപ്രിയ വിനോദും അഭിനയിക്കുന്നു. ഇന്ദു സര്‍ക്കാരിന്‍റെ ഭര്‍ത്താവായി എത്തെത്തുന്നത് ടോട്ട റോയ് ചൗധരിയാണ്. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി  ഒളിവിലുള്ള ഒരു നേതാവിന്‍റെ വേഷമാണ് അനുപം ഖേറിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍