UPDATES

വീഡിയോ

ജുറാസിക് പാര്‍ക്കിലെ ഏറ്റവും മികച്ച രംഗം (വീഡിയോ)

കുട്ടികളായ ലെക്‌സും (അരിയാന റിച്ചാഡ്‌സ്) ടിമ്മും (ജോസഫ് മാസെല്ലോ) പാര്‍ക്കിലെ വിസിറ്റേഴ്‌സ് സെന്ററില്‍ ഒറ്റയ്ക്കാണ്. ഒരു കൂട്ടം ഡൈനോസറുകള്‍ ഇവരെ പിടിക്കാന്‍ വരുന്നു.

ലോകത്തെ എക്കാലത്തെയും വലിയ ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് 1993ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക്. സ്പില്‍ബര്‍ഗില്‍ നിന്ന് പലതും പഠിക്കാനുണ്ട്. ജുറാസിക് പാര്‍ക്കിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് ഇത്. കുട്ടികളായ ലെക്‌സും (അരിയാന റിച്ചാഡ്‌സ്) ടിമ്മും (ജോസഫ് മാസെല്ലോ) പാര്‍ക്കിലെ വിസിറ്റേഴ്‌സ് സെന്ററില്‍ ഒറ്റയ്ക്കാണ്. ഒരു കൂട്ടം ഡൈനോസറുകള്‍ ഇവരെ പിടിക്കാന്‍ വരുന്നു. ലെക്‌സും ടിമ്മും അടുക്കളയിലെ കൗണ്ടറിന് പിന്നില്‍ ഒളിക്കുന്നു. ഡൈനോസറുകള്‍ക്ക് വാതിലുകള്‍ തുറന്ന് അകത്ത കടക്കാനാവില്ലെന്ന ധാരണയില്‍ ഡോ.അലന്‍ ഗ്രാന്‍ഡ് (സാം നീല്‍) കുട്ടികളെ വിട്ടുപോയതാണ്. മറ്റുള്ളവരെ തിരയാന്‍ വേണ്ടിയാണിത്. പക്ഷെ ആ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് സമര്‍ത്ഥരായ ഡൈനോസറുകള്‍ അകത്തുകയറുകയും കുട്ടികള്‍ വളരെ സാഹസികമായി മറ്റൊരു മുറിക്കുള്ളില്‍ കയറി അത് ലോക്ക് ചെയ്ത് രക്ഷപ്പെടുന്നതുമാണ് രംഗം.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍