UPDATES

വീഡിയോ

‘സ്റ്റാലിന്റെ മരണം’: ഒരു ബ്രീട്ടിഷ് – അമേരിക്കന്‍ ആക്ഷേപഹാസ്യം; ആദ്യ ട്രെയ്‌ലര്‍ ഇറങ്ങി

സ്റ്റാലിന്റെ മരണത്തിന് ശേഷമുള്ള സോവിയറ്റ് യൂണിയനിലെ, പ്രത്യേകിച്ച് തലസ്ഥാനമായ മോസ്‌കോയിലെ രാഷ്ട്രീയ സാഹചര്യത്തെ ബ്രിട്ടീഷ് – അമേരിക്കന്‍ വീക്ഷണകോണില്‍ പരിഹാസപൂര്‍വം നോക്കിക്കാണുകയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

സോവിയറ്റ് യൂണിയന്റെ നേതാവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി പി എസ് യു) ജനറല്‍ സെക്രട്ടറിയുമായിരുന്ന ജോസഫ് സ്റ്റാലിന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് അര്‍മാന്‍ഡോ ലനൂസിയുടെ The Death of Stalin (സ്റ്റാലിന്റെ മരണം) എന്ന എന്ന ഇംഗ്ലീഷ്‌ സിനിമ. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. സ്റ്റാലിന്റെ മരണത്തിന് ശേഷമുള്ള സോവിയറ്റ് യൂണിയനിലെ, പ്രത്യേകിച്ച് തലസ്ഥാനമായ മോസ്‌കോയിലെ രാഷ്ട്രീയ സാഹചര്യത്തെ ബ്രിട്ടീഷ് – അമേരിക്കന്‍ വീക്ഷണകോണില്‍ പരിഹാസപൂര്‍വം നോക്കിക്കാണുകയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. 1953 മാര്‍ച്ച് അഞ്ചിനാണ് സ്റ്റാലിന്‍ അന്തരിക്കുന്നത്.

ഫാബിയന്‍ നൂറിയുടെ ഇതേ പേരിലുള്ള ഗ്രാഫിക് നോവലില്‍ നിന്നാണ് ലനൂസിക്കും ഇയാന്‍ മാര്‍ട്ടിനും ഡേവിഡ് ഷ്‌നീഡര്‍ക്കും ഈ ചിത്രത്തിന് പ്രചോദനം ലഭിക്കുന്നത്. ഇവര്‍ മൂന്ന് പേരുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇവര്‍ മൂന്ന് പേരുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബ്രിട്ടീഷ്, അമേരിക്കന്‍ നടന്മാരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നികിത ക്രൂഷ്‌ചേവ് ആയി സ്റ്റീവ് ബുസേമി, ജോര്‍ജി മലങ്കോവ് ആയി ജെഫ്രി ടാംബര്‍, വ്യാചിസ്ലാവ് മൊളോട്ടോവ് ആയി മൈക്കള്‍ പാലിന്‍, ജോര്‍ജി സൂക്കോവ് ആയി ജെയ്‌സണ്‍ ഐസാക്‌സ്, ലാവ്‌റെന്റി ബെറിയയായി സൈമണ്‍ റസല്‍ ബീല്‍, സ്റ്റാലിന്റെ മകന്‍ വാസ്ലിയായി റൂപര്‍ട്ട് ഫ്രണ്ട് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

2009ല്‍ പുറത്തിറങ്ങിയ ലൂപ് എന്ന ചിത്രത്തിന് ശേഷം അര്‍മാന്‍ഡോ ലനൂസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിന് മുമ്പ് The Thick of tI എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ കോമഡി സീരീസ് (ബിബിസി), എച്ച്ബിഒയ്ക്ക് വേണ്ടി വീപ് എന്ന ആക്ഷേപഹാസ്യ ചിത്രം, ബിബിസി കോമഡി സീരീസുകളായ The Day Today, I’m Alan Partridge എന്നിവയും ലനൂസി ചെയ്തിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ The Death of Stalin പ്രദര്‍ശിപ്പിക്കും. ബ്രിട്ടനില്‍ ഒക്ടോബര്‍ 20ന് ചിത്രം പുറത്തിറങ്ങും. ട്രെയ്‌ലര്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍