UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യ ചിത്രവുമായി ആര്‍ജെ മാത്തുക്കുട്ടിയെത്തുന്നു; ‘കുഞ്ഞെല്‍ദോ’യായി ആസിഫ് അലിയും

കുഞ്ഞെല്‍ദോ എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ടാണ് സിനിമ രംഗത്തേക്ക് മാത്തുക്കുട്ടിയുടെ കടന്നുവരവ്.

ആദ്യ ചിത്രമായ കുഞ്ഞെല്‍ദോയുമായി മാത്തുക്കുട്ടിയെത്തുമ്പോള്‍ ചിത്രത്തില്‍ നായകനാവുന്നത് ആസിഫ് അലി. റേഡിയോ ജോക്കി ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മാത്തുക്കുട്ടി സിനിമരംഗത്തേക്ക് പ്രവേശിക്കുന്നു. കുഞ്ഞെല്‍ദോ എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ടാണ് സിനിമ രംഗത്തേക്ക് മാത്തുക്കുട്ടിയുടെ കടന്നുവരവ്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി കുഞ്ഞെല്‍ദോയുടെ ഭാഗമാവുന്നു.

ലിറ്റില്‍ ബിഗ് ഫിലിംസാണ് സിനിമയുടെ നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന കല്‍ക്കി എന്ന ചിത്രം ഒരുക്കുന്നതും ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ്.

കുഞ്ഞെല്‍ദോയുടെ നിര്‍മ്മാതാക്കള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പുതു ചിത്രത്തെകുറിച്ച് അറിയിച്ചത്. അവര്‍ പങ്കുവെച്ച ഫേയ്‌സ്ബുക്ക് കുറിപ്പ്: ‘കൂട്ടുകാരെ, എന്ന് വിളിച്ചു തന്നെ തുടങ്ങട്ടെ. കാരണം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ തുടക്കം തന്നെ കൂട്ടുകാര്‍ ഒന്നിച്ചപ്പോള്‍ ആണ്. അതു പിന്നെ വലിയ ഒരു സൗഹൃദ കൂട്ടമായി വളര്‍ന്നത് .. ഇന്ന് പ്രിയ ടോവിനോ നായകനായ കല്‍ക്കിയില്‍ എത്തി നില്‍ക്കുന്നു.. ഒപ്പം ഇന്നു ഈ ചെറിയപെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ ഒരു വലിയ പെരുന്നാളിന് കൂടി തുടക്കം കുറിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ അടുത്ത സിനിമ സൗഹൃദത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. നിങ്ങളുടെയും ഞങ്ങളുടെയും പ്രിയപ്പെട്ട മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ ആണ് ഞങ്ങളുടെ അടുത്ത സിനിമ. മാത്തുക്കുട്ടിയുടെ സൗഹൃദക്കൂട്ടായ്മയില്‍ ഉണ്ടായ ഈ സിനിമയില്‍ ആസിഫ് അലി നായകനാവുന്നു.

ഒപ്പം ഈ സിനിമയില്‍ പ്രിയ വിനീത് ശ്രീനിവാസന്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുമ്പോള്‍ അത് മാത്തുക്കുട്ടിയോടുള്ള സൗഹൃദവും ഒപ്പം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ കുഞ്ഞിരാമായണം എബി എന്നീ സിനിമകളിലൂടെ ഉണ്ടായ ഞങ്ങളുടെ സൗഹൃദവും ഒന്നുകൊണ്ടുമാത്രമാണ്.അപ്പോ കൂട്ടുകാരേ കൂടുതല്‍ സന്തോഷവര്‍ത്തമാനങ്ങള്‍ ഈ പോസ്റ്ററില്‍ ഉണ്ട്… ബാക്കി വഴിയേ അറിയിക്കാം..ശേഷം സ്‌ക്രീനില്‍. …’

‘ഡീ നീ ആകെ തടിച്ചല്ലോ’, ‘അളിയാ മൊത്തം കഷണ്ടിയായല്ലോ’; മുഖമടച്ചൊരു അടിയാണ് തമാശ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍