UPDATES

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു. ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയ്ക്കാണ് ജവാന് വെടിയേറ്റത്. ജയ്പാല്‍ യാദവ് എന്ന ജവാനാണ് മരിച്ചത്. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ജയ്പാല്‍ യാദവ് മരിച്ചത്. ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും തമ്മിലുള്ള ഉന്തുംതള്ളലിനുമിടയില്‍ യാദവിന്റെ സഹപ്രവര്‍ത്തകന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി 10 മണിയോടെ വി.ഐ.പി ഗേറ്റിലാണ് സംഭവം. ജീവനക്കാരെ പരിശോധിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പാസ് ഉള്ള ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സി.ഐ.എസ്.എഫ് അംഗീകരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍