UPDATES

ഊബറിനെതിരായ സമരത്തില്‍ പങ്കെടുത്ത സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‌റിന് കുത്തേറ്റു

അഴിമുഖം പ്രതിനിധി

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‌റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു. ഊബര്‍ ടാക്‌സിക്കെതിരായ ഓട്ടോറിക്ഷ തൊഴിലാളി സമരം ഉദ്ഘാടനം ചെയ്ത  ശേഷം മടങ്ങുമ്പോഴാണ് ഗോപിനാഥിന് കുത്തേറ്റത്. കഴുത്തിനാണ് കുത്ത് കൊണ്ടത്.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥ് നിലവില്‍ ഐസിയുവിലാണ്. ഊബര്‍ ടാക്‌സി ഡ്രൈവറായ ഉണ്ണികൃഷ്ണനാണ് കുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാലാരിവട്ടത്ത് സിഐടിയു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എറണാകുളത്ത് ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ ധാരാളമായുണ്ടാകുന്നുണ്ട്. ഗോപിനാഥിനെ കുത്തിയതിന് എന്താണ് പ്രകോപനമായത് എന്നത് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍