UPDATES

കശ്മീരില്‍ സുരക്ഷസേനയുടെ വെടിയേറ്റ് സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി ആരോപണം

അഴിമുഖം പ്രതിനിധി

കലാപബാധിമായ തെക്കന്‍ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ സുരക്ഷസേന നടത്തിയ ഭീകരവിരദ്ധ നീക്കത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ആരോപണം. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ജമ്മുകാശ്മീര്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ ആസാദുള്ള കുമാര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയ സുരക്ഷസേന നടത്തിയ വെടിവെപ്പിലാണ് കുമാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കുറിനിടയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിവിലിയനാണ് ഇദ്ദേഹം. 

അനന്ദനാഗില്‍ സുരക്ഷസേന നടത്തിയെന്ന് പറയപ്പെടുന്ന ഒരു വിവാദ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഗ്രാമമുഖ്യനമായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അനന്ദനാഗ് ജില്ലയിലെ ദൂരുവില്‍ ഒരു തീവ്രവാദിയെ വധിച്ചുവെന്നാണ് സൈന്യത്തിന്റെ ഭാഷ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍