UPDATES

അഭിഭാഷകരെ തെരുവ് നായ്ക്കളോടുപമിച്ചു സെബാസ്റ്റ്യന്‍ പോള്‍

അഭിഭാഷകരെ തെരുവ് നായ്ക്കളോട് ഉപമിച്ചു അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. തൃശ്ശൂരില്‍ നടന്ന ഒരു മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ഇന്നലെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യാതൊരു വിശദീകരണത്തിനും ഇടനല്‍കാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കളെന്നും ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ ആയിരിക്കുന്നു എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. എന്നാല്‍, തെരുവുനായ്ക്കള്‍ക്ക് ചികിത്സയുണ്ട്. അവയെ പിടിച്ചു കൊണ്ടുപോയി വന്ധ്യം കരിച്ച് തിരിച്ചു കൊണ്ടു വന്നു വിടുന്നതാണ് തെരുവുനായ്ക്കള്‍ക്കുള്ള ചികിത്സ എന്നും അദ്ദേഹം പറഞ്ഞു.

ചിലയിടത്തൊക്കെ തെരുവുനായ്ക്കളെ തല്ലിക്കൊല്ലുന്നുണ്ട്. എന്നാല്‍ ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്നു തനിക്ക് അഭിപ്രായമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍