UPDATES

സംഘർഷം രൂക്ഷം; സർക്കാർ വാഹനങ്ങൾ കത്തിച്ചു

അഴിമുഖം പ്രതിനിധി

ബജറ്റവതരണത്തിനിടെ പ്രതിപക്ഷ എംഎൽഎമാരെ ഭരണപക്ഷം കയ്യേറ്റം ചെയ്തതിനെതുടർന്ന് തിരുവനന്തപുരത്ത് എൽഡിഎഫ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷം രൂക്ഷമായി തുടരുന്നു. പ്രവർത്തകർ ഒരു പോലീസ് വാഹനം കത്തിച്ചു. വികാസ് ഭവനിൽ ഒരു കെഎസ് ആർടിസി ബസ്സും അഗ്നിക്കിരയാക്കിയതായി റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇപ്പോൾ എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തുകയാണ്. തലസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് സംഘർഷം പടരുകയാണിപ്പോൾ. തിരുവനന്തപുരം കോർപ്പറേഷനകത്തേക്ക് സംഘർഷം വ്യാപിച്ചിരിക്കുകയാണിപ്പോൾ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍