UPDATES

എഡിറ്റര്‍

തൊഴിലാളി സമരം; പാരീസ് യുദ്ധക്കളം-ചിത്രങ്ങളും വീഡിയോകളും കാണുക

ലോകം യൂറോ കപ്പിന്‍റെ ആവേശത്തില്‍ മുഴുകുമ്പോള്‍ പാരീസില്‍ രാജ്യം കഴിഞ്ഞ ദശകങ്ങളായി കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ശക്തമായ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ നിയമത്തിനെതിരെയാണ് സമരവുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങിയിരിക്കുന്നത്. സമരം ശക്തമാവുകയും പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമവുമായി സര്‍ക്കാരും തുനിഞ്ഞിറങ്ങിയതോടെ പാരീസിന്‍റെ തെരുവുകള്‍ യുദ്ധക്കളമായി. 

മുതലാളിമാര്‍ക്ക് തൊഴിലാളികളെ ഇനിമുതല്‍ എളുപ്പത്തില്‍ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്നതാണ് പുതിയ തൊഴില്‍നിയമ ഭേദഗതി. ഭേദഗതി നിയമമായാല്‍ കമ്പനികള്‍ക്ക് തൊഴിലാളികളെ വളരെ എളുപ്പത്തില്‍ പിരിച്ചുവിടാന്‍ സാധിക്കും. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഫ്രാന്‍സിലുടനീളം നടക്കുന്നത്. കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ അതിക്രൂരമായാണ് പോലീസുകാര്‍ അടിച്ചമര്‍ത്തിയത്.

ചിത്രങ്ങളും വിഡിയോകളും കാണൂ…

https://goo.gl/j70F8K

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍