UPDATES

ട്രെന്‍ഡിങ്ങ്

ശ്വാസോഛ്വാസ്സത്തെ കുറിച്ചുള്ള ശാസ്ത്രപാഠം പൂച്ചക്കുഞ്ഞിനെ കൊന്നും പഠിക്കാം

ഡല്‍ഹിയിലെ ഒരു സ്‌കൂളിലെ നാലാം ക്ലാസില്‍ പഠിപ്പിക്കുന്ന പരിസ്ഥിതി പഠന പുസ്തകത്തില്‍ കുട്ടികള്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു പരീക്ഷണമാണ് വിവാദമായിരിക്കുന്നത്

ഇന്ത്യയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങളുടെ പേരില്‍ സമീപകാലത്ത് വിവാദങ്ങള്‍ ഏറിവരികയാണ്. പല പാഠങ്ങളും വിവാദപരമായ പരാമര്‍ശങ്ങളുടെ പേരിലും പിന്തിരിപ്പന്‍ ആശയളുടെ പേരിലും വിമര്‍ശിക്കപ്പെടുന്നു. 12-ാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘സുന്ദരികളല്ലാത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കേണ്ടി വരും’ എന്ന പരാമര്‍ശം കഴിഞ്ഞ ആഴ്ച വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.

ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു സ്‌കൂളിലെ നാലാം ക്ലാസില്‍ പഠിപ്പിക്കുന്ന പരിസ്ഥിതി പഠന പുസ്തകത്തില്‍ കുട്ടികള്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു പരീക്ഷണമാണ് വിവാദമായിരിക്കുന്നത്. ഒരു പൂച്ചക്കുഞ്ഞിനെ എങ്ങനെ ശ്വാസം മുട്ടിച്ച് കൊല്ലാം എന്നാണ് പരീക്ഷണത്തില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ പഠിക്കുക. ശ്വാസോച്ഛാസം ചെയ്യാതെ ഒരു ജീവിക്ക് അതിന്റെ ജീവന്‍ നിലനിറുത്താന്‍ സാധ്യമല്ലെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് പാഠപുസ്തകം എഴുതിയവര്‍ ഇങ്ങനെ ഒരു പരീക്ഷണം കണ്ടുപിടിച്ചത്.

പരീക്ഷണം ഇങ്ങനെ: രണ്ട മരപ്പെട്ടികളില്‍ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ വയ്ക്കാനാണ് പരീക്ഷണം കുട്ടികളോട് ആവശ്യപ്പെടുന്നത്. എന്നിട്ട് വായു കടക്കാത്ത വിധത്തില്‍ അവ ഭദ്രമായി അടയ്ക്കുക. ഒരു പെട്ടിയില്‍ ഒരു തുളയിടുക. തുളയില്ലാത്ത പെട്ടിയില്‍ അടച്ച പൂച്ച ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്ന് പറഞ്ഞാണ് പരീക്ഷണ വിവരണം ഉപസംഹരിക്കുന്നത്. നിര്‍ദ്ദോഷിയായ ഒരു പൂച്ചക്കുഞ്ഞിനെ കൊന്നുകൊണ്ട് ശാസ്ത്രം പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് പരിസ്ഥിതി പഠന പുസ്തകമാണെന്നതാണ് ഏറെ രസകരം.

ഏതായാലും സംഭവം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ചിലര്‍ വിവരം കേന്ദ്ര മന്ത്രി മനേക ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അവര്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തകരും പൊതുസമൂഹവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍