UPDATES

എഡിറ്റര്‍

കാലാവസ്ഥാമാറ്റത്തിനെതിരേ ഐസ് പാളികള്‍ക്കിടയില്‍ നിന്നൊരു പിയാനോ ഗാനം

Avatar

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്ന് പിയാനിസ്റ്റ് ലുഡോവിക്കോ എയിനൌടി തീരുമാനിച്ചപ്പോള്‍ അത് വ്യത്യസ്തമായ രീതിയില്‍ തന്നെ വേണമെന്ന് അദ്ദേഹത്തിന്  നിര്‍ബന്ധമായിരുന്നു. അങ്ങനെ തന്റെ ഏറ്റവും പ്രിയപ്പെട്ട പിയനോയുമായി ലുഡോവിക്ക് വണ്ടി കയറി. പോയത് ഇറ്റലിയുടെ തെരുവിലേക്കല്ല. മറിച്ച് കാലാവസ്ഥാമാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഭൂമിയുടെ അറ്റത്തേക്കാണ്. നോര്‍വെയിലെ ഐസ് മൂടിയ സ്വല്‍വാര്‍ഡ് മേഖലയിലേക്കാണ് അദ്ദേഹം എത്തിയത്. അവിടെ ഒഴുകി നടക്കുന്ന ഒരു ഐസ് പാളിക്ക് മുകളില്‍ വച്ച് ലുഡോവിക്ക് തന്റെ പിയാനോയില്‍ മാസ്മരിക സംഗീതം തീര്‍ത്തു. കാലാവസ്ഥാമാറ്റത്തിനെതിരേ മനുഷ്യര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ആവശ്യകത  വെളിവാക്കുന്ന  പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനമാണ് പിയാനോയിലൂടെ ലുഡോവിക്ക് വായിച്ചത്.

വിശദമായ വായനയ്ക്ക്:

http://goo.gl/1o8iY9 

വീഡിയോ കാണുവാന്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍