UPDATES

സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണ്. കേരളത്തിലെ സഹകരണ മേഖല തകര്‍ന്നോട്ടെ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ല. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ല. സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്‌റെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ജനകീയ പങ്കാളിത്തവും അദ്ധ്വാനവും കൊണ്ടാണ് അത് നിലനില്‍ക്കുന്നത്. അതിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. സഹകരണ മേഖലയില്‍ എന്തെങ്കിലും ക്രമക്കേടുകളുള്ളതായി പരാതിയുണ്ടെങ്കില്‍ ഏത് തരത്തിലുള്ള അന്വേഷണവും നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍