UPDATES

പി. സി ജോര്‍ജിനെ മുഖ്യമന്ത്രി വീണ്ടും ചര്‍ച്ചക്ക് വിളിച്ചു; മാണിയെ പുറത്താക്കുമെന്ന് ജോര്‍ജ്

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് പി. സി ജോര്‍ജിനെ മുഖ്യമന്ത്രി വീണ്ടും ചര്‍ച്ചക്ക് വിളിച്ചു. സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ജോര്‍ജിനെ ഉമ്മന്‍ ചാണ്ടി വീണ്ടും ചര്‍ച്ചയ്ക്കു വിളിപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ട് 5:15നു ചര്‍ച്ചയ്‌ക്കെത്താനാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തന്നെ പുറത്താക്കിയില്ലെങ്കില്‍ ചെയര്‍മാന്‍ കെ. എം മാണിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി പി. സി ജോര്‍ജ് രംഗത്തെത്തി. ഒരു മിനുട്ടു കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമെ പാര്‍ട്ടിക്കകത്തുള്ളൂ. പി. സി ജോര്‍ജിനേയും കൂടെയുള്ള അംഗങ്ങളേയും കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങള്‍ തീരും. ഇല്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍