UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടിയില്‍ 13 പേരെ വെടിവച്ച് കൊന്നത് സ്വാഭാവിക നടപടി: തമിഴ്‌നാട് മുഖ്യമന്ത്രി

പ്രതിഷേധക്കാര്‍ക്കിടയിലുള്ള സാമൂഹിക വിരുദ്ധരാണ് പ്രശനങ്ങള്‍ വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലിസ് നടപടിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച മുഖ്യമന്ത്രി സംസ്ഥാനകത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുകയാണ്. സമരം അക്രമസാക്തമാപ്പോഴുണ്ടായ സ്വാഭാവിക നടപടി മാത്രമാണ് പോലിസ് വെടിവയിപ്പെന്നും പളനിസ്വാമി പ്രതികരിച്ചു.

സമാധാന പരമായാണ് ഇവിടെ സമരം നടന്നിരുന്നത്. പ്രതിഷേധക്കാര്‍ക്കിടയിലുള്ള സാമൂഹിക വിരുദ്ധരാണ് പ്രശനങ്ങള്‍ വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവകരമായാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്ലാന്റ് അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. മലിനീകകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സ്റ്റെര്‍ലെറ്റ് കമ്പനിയിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചെന്നും പളനി സ്വാമി വ്യക്തമാക്കി. അക്രമങ്ങള്‍ തുടരുന്നതിന് പിന്നില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍