UPDATES

തമിഴ്‌നാട്ടില്‍ 7 ദിവസം ദു:ഖാചരണം; മൂന്ന് ദിവസത്തെ അവധി

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് 7 ദിവസം ദു:ഖാചരണവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് കേരള സര്‍ക്കാര്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മറീനാ ബീച്ചില്‍ എംജിആറിന്റെ ശവകുടീരത്തിനടുത്തായിരിക്കും ജയലളിതക്ക് അന്ത്യവിശ്രമം ഒരുക്കുക. സംസ്‌കാരം ഇന്ന് വൈകിട്ട് 04.30-നായിരിക്കും. ഇപ്പോള്‍ രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

പനീര്‍ശെല്‍വം മുഖ്യമന്ത്രിപദം ഏറ്റെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമിഴ്‌നാട്ടിലേക്ക് പോകുന്നുണ്ട്.

തമിഴ്മാധ്യമം ദിനമലരിന്റെ വീഡിയോ- http://www.dinamalar.com/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍