UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തടവുകാര്‍ക്ക് ശിക്ഷാ ഇളവ്: സര്‍ക്കാര്‍ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് നല്‍കിയത് തെറ്റെന്നു മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക്‌ വിമര്‍ശനം

തടവുകാരെ വിട്ടയയ്ക്കാനുള്ള ശുപാര്‍ശയല്ല, ശിക്ഷാഇളവിനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്.

തടവുകാരുടെ ശിക്ഷാ ഇളവിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ നടപടി തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടവുകാരെ വിട്ടയയ്ക്കാനുള്ള ശുപാര്‍ശയല്ല, ശിക്ഷാഇളവിനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്.

1850 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന സംശയത്തില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയച്ചിരുന്നു. ടിപി വധക്കേസ് പ്രതികള്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടെന്ന് പറഞ്ഞ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ആരെയും വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. വിജിലന്‍സിനെതിരെയുള്ള ഹൈക്കോടതിയുടെ വിമര്‍ശനത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി ചീഫ് ജസ്റ്റിസിനെ സമീപിക്കും. നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറെക്കുറെ എല്ലാ പ്രതികളും പിടിയിലായി കഴിഞ്ഞു. സിനിമയിലെ ക്രിമിനല്‍വത്കരണം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍