UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

അഴിമുഖം പ്രതിനിധി

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംഘാടകര്‍ക്ക് എതിര്‍പ്പുള്ളതിനാലാണ് പങ്കെടുക്കാത്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ബിജെപിയാണെന്നാണ് സൂചന. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകുമെന്നും യാത്രയാക്കാനും പോകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ക്ഷണിച്ച സംഘാടകര്‍ നിലപാട് മാറ്റുകയായിരുന്നു, പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് വെള്ളാപ്പള്ളി ഫോണില്‍ മുഖ്യമന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടത്. ചടങ്ങളില്‍ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയാണ്. മുഖ്യമന്ത്രി പങ്കെടുക്കാത്തത് ചര്‍ച്ച ആക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ചടങ്ങ് സ്വകാര്യ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍