UPDATES

എഡിറ്റര്‍

രാഷ്ട്രീയമില്ലാത്ത വാത്സല്യം; വിഎസിന്റെയും മുഖ്യമന്ത്രിയുടെ ചെറുമകന്‍റെയും ചിത്രം വൈറല്‍

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചെറുമകനും തമ്മില്‍ പുഞ്ചിരി കൈമാറുന്ന ഫോട്ടോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ ഇടയില്‍ താരം. ചടങ്ങിനിടെ ഉമ്മന്‍ചാണ്ടിയുടെ മടിയിലിരിക്കുന്ന കുട്ടിയെ വാത്സല്യത്തോടെ നോക്കുന്ന വിഎസിന്‍റെ മുഖത്ത് സാധാരണ കാണാറുള്ള ഗൌരവത്തിനു പകരം വാത്സല്യമാണുള്ളത്‌. തന്നെ നോക്കി ചിരിക്കുന്ന പ്രതിപക്ഷനേതാവിനെ കൌതുകത്തോടെ നോക്കുന്ന കുട്ടിയേയും അതു ശ്രദ്ധിച്ചിരിക്കുന്ന മുഖ്യമന്ത്രിയെയും ചിത്രത്തില്‍ കാണാം. ചിത്രം കാണാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

https://www.facebook.com/AnoopMenonOfficial/photos/a.261022820708470.1073741829.257454871065265/789589101185170/?type=3

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍