UPDATES

കള്ളപ്പണ ലോബിക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിഞ്ഞുവെന്ന് പിണറായി

അഴിമുഖം പ്രതിനിധി

നോട്ട് മാറ്റലിന് ബദല്‍ സംവിധാനം ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ പോകുന്നതിന് മുമ്പായി വിമാനതാവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. കേന്ദ്ര സര്‍ക്കാരിന്റെ നടപടി കള്ളപ്പണത്തിനെതിരെയുള്ളത്തല്ലെന്നും കള്ളപ്പണലോബികള്‍ക്ക് നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് അവര്‍ക്ക് എങ്ങനെയാണ് മുന്‍കരുതല്‍ എടുക്കാന്‍ കഴിഞ്ഞതെന്നും, അവര്‍ക്ക് മുമ്പ് തന്നെ വിവരം ലഭിച്ചെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ല, രാജ്യത്തിനകത്തെ കള്ളപ്പണ ലോബിക്ക് കള്ളപണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്ന ലഭിച്ചിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന കാര്യം നേരത്തെതന്നെ പലര്‍ക്കും അറിയാമായിരുന്നു. റിലയന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതു സംബന്ധിച്ച വിവരം നേരത്തെ ലഭിച്ചിട്ടുണ്ടെന്നാണ് സംശയമെന്നും പിണറായി പറഞ്ഞു. 

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

സര്‍ക്കാരിന്റെ നടപടി ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. കള്ളപ്പണം തടയുന്നതിന് ആരും എതിരല്ല. നോട്ട് പിന്‍വലിച്ച് ഇത്രദിവസമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. മറ്റേതൊരു സര്‍ക്കാരായിരുന്നുവെങ്കിലും ഇത്തരത്തില്‍ നിസംഗത പാലിക്കുമായിരുന്നില്ല പിണറായി കൂട്ടിച്ചേര്‍ത്തു. 

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ നികുതികള്‍ക്ക് നവംബര്‍ 30-വരെ പിഴയിടാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി ബില്‍, വെള്ള കരം, പരീക്ഷ ഫീസ് തുടങ്ങിയവയുള്‍പ്പടെയുള്ളവയ്ക്ക് ഈമാസം അവസാനം വരെ പിഴയടക്കെണ്ട. എന്നാല്‍ വാറ്റ് എക്‌സൈസ്, നികുതികള്‍ക്ക് ഇളവ് ബാധകമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍