UPDATES

കേന്ദ്രത്തിനെ അഭിനന്ദിച്ച് പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി 

കേന്ദ്ര സര്‍ക്കാറിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയാണ് കേന്ദ്ര സര്‍ക്കാരിനെ പറ്റി മുഖ്യമന്ത്രി നല്ല വാക്കുകള്‍ പറഞ്ഞത്.

രാഷ്ട്രീയ ഭിന്നതകള്‍ മറന്നുളള സമീപനമാണ് കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ മുന്‍പ് ചില വ്യത്യസ്ത്യ അഭിപ്രായങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനയല്ലെന്നാണ് മനസിലാകുന്നത്. സംസ്ഥാനത്തെ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ എത്ര പണവും ചെലവഴിക്കാന്‍ തയ്യാറാണ് എന്നാണ് വകുപ്പ് മന്ത്രിയായ ഗഡ്കരി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയമായി ഞങ്ങള്‍ ഏങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ അവരുടെ അടുത്ത് ഉന്നയിച്ചപ്പോള്‍ അതൊന്നും ഒരു തരത്തിലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍