UPDATES

സഹകരണ പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല; സര്‍വകക്ഷിസംഘം ഡല്‍ഹിക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സഹകരണ പ്രതിസന്ധിയുടേയും നോട്ട് പ്രതിസന്ധിയുടേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കാണാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രസര്‍ക്കാരും ഇത്തരത്തിലുള്ള നിസഹകരണ സമീപനം സ്വീകരിക്കുന്നതില്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേയ്ക്ക് പോവേണ്ടതില്ലെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തോടുള്ള തികഞ്ഞ അനാദരവാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കാണിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്‌റെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ല. ഹിറ്റ്‌ലറേയും മുസോളനിയേയും മാതൃകയാക്കിയവരില്‍ നിന്ന് ജനാധിപത്യ മര്യാദകള്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സമീപനം കേരളത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. കൂടിക്കാഴ്ച്ക്ക് അനുമതി നിഷേധിച്ചത് അപലപനീയമാണെന്നും മോദി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ചെന്നിത്തല പറഞ്ഞു. സഹകരണ പ്രതിസന്ധിയില്‍ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇതിനെ അനുകൂലിച്ചതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍