UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസിന്റെത് സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്പര്യം, ഹിറ്റ്‌ലറുടെ നയം: പിണറായി മംഗളൂരുവില്‍

ആര്‍എസ്എസ് ഇന്ത്യയുടെ പൊതുനയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സംഘടനയാണെന്ന് പിണറായി പറഞ്ഞു

സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് ആര്‍എസ്എസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് ഇന്ത്യയുടെ പൊതുനയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സംഘടനയാണ്. ഗാന്ധിയെ വധിക്കാന്‍ ആര്‍എസ്എസ് ഏറെക്കാലം ഗൂഢാലോചന നടത്തിയെന്നും പിണറായി വിജയന്‍ ആരോപിച്ചു. ഗോഡ്സെ ആര്‍എസ്എസിന്‍റെ ആയുധമായിരുന്നു. മംഗളൂരുവില്‍ സിപിഎം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍. മുസോളനിയുടെ ഫാഷിസ്റ്റ് സംഘടനാ രൂപവും ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രവുമാണ് ആര്‍എസ്എസ് ഇപ്പോഴും പിന്തുടരുന്നതെന്ന് പിണറായി പറഞ്ഞു.

കന്നഡ എഴുത്തുകാരനും ചിന്തകനുമായിരുന്ന എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട സംഭവം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കിയ കാര്യമാണെന്ന് പിണറായി പറഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങിയവര്‍ കൊല്ലപ്പെടുന്നത് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ സൃഷ്ടിച്ച വര്‍ഗീയ അസഹിഷ്ണുതയെ തുടര്‍ന്നാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍