UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിക്ഷാഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ ടിപി കേസ് പ്രതികളുണ്ടോ എന്ന് കൃത്യമായി പറയാനാവില്ലെന്ന് മുഖ്യമന്ത്രി

വാടക്കകൊലയാളികള്‍ക്കും പീഡനകേസ് പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കിയിട്ടില്ല. 1850 പേരെ മോചിപ്പിക്കുമെന്ന പ്രചാരണം ശരിയല്ല. ടിപി വധക്കേസിലെ പ്രതികള്‍ ഉണ്ടോയെന്ന കാര്യം കൃത്യമായി പറയാനാകില്ല.

ശിക്ഷാഇളവ് നല്‍കാന്‍ തീരുമാനിച്ച 1850പേരില്‍ ടിപി വധക്കേസ് പ്രതികളുണ്ടോ എന്ന് കൃത്യമായി പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാടക്കകൊലയാളികള്‍ക്കും പീഡനകേസ് പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കിയിട്ടില്ല. മറിച്ചുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കൂടാതെ കാപ്പ നിയമപ്രകാരം 171 പേര്‍ക്കെതിരെ നടപടി എടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈംഗികാതിക്രമ കേസുകളില്‍ പെട്ടവരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തെ കേസുകള്‍ പരിഗണിച്ച് പട്ടിക തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും ക്രമസമാധാന തകര്‍ച്ചയുമെന്ന് ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ജയിലില്‍ നിന്നും തടവുകാരെ മോചിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനവും അടിയന്തര പ്രമേയത്തിലുണ്ട്. ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ഉണ്ടോയെന്ന കാര്യം വ്യക്തമാക്കണം. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പൊലീസും ഒത്താശ ചെയ്യുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. അതേസമയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രമുളള ഗുണ്ടാപ്രവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ലെന്നായിരുന്നു പ്രമേയനോട്ടീസിനുളള മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നത്. 1850 പേരെ മോചിപ്പിക്കുമെന്ന പ്രചാരണം ശരിയല്ല. ടിപി വധക്കേസിലെ പ്രതികള്‍ ഉണ്ടോയെന്ന കാര്യം കൃത്യമായി പറയാനാകില്ല. സാധാരണയായി 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാര്‍ക്കാണ് ഇളവ് നല്‍കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍