UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി; ക്വാറികള്‍ക്ക് വേണ്ടി ഹാജരാവുന്നത് എംകെ ദാമോദരന്‍

അഴിമുഖം പ്രതിനിധി

പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരാവുന്നത് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍. അഞ്ചു ഹെക്ടറില്‍ താഴെ താഴെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ക്വാറി ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് എംകെ ദാമോദരന്‍ നാളെ ഹാജരാകുന്നത്. 

ലോട്ടറി തട്ടിപ്പ് കേസില്‍ പ്രതി സാന്‍റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐഎന്ടിയുസി നേതാവിനു വേണ്ടിയും എംകെദാമോദരന്‍ ഹാജരായത് വിവാദത്തിനു തിരികൊളുത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍