UPDATES

ഹനീഫയുടെ വധത്തില്‍ പങ്കില്ല: മന്ത്രി സി എന്‍ ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രവര്‍ത്തകനായ ഹനീഫ ചാവക്കാട് കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പൊലീസ് അന്വേഷണം നടക്കട്ടേയെന്നും കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. എ ഗ്രൂപ്പുകാരനായ ഹനീഫയെ ഐ ഗ്രൂപ്പുകാരാണ് കൊലപ്പെടുത്തിയത് എന്ന് ആരോപണം ഉണ്ട്. മന്ത്രി സിഎന്‍ ബാലകൃഷ്ണനോട് അടുപ്പമുള്ളവര്‍ അദ്ദേഹത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയത് എന്ന് ഹനീഫയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍