UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍ക്കരി അഴിമതിയുടെ അന്വേഷണത്തിലും അഴിമതി

അഴിമുഖം പ്രതിനിധി

കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയതായി ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ സിബിഐ തലവന് കത്തെഴുതി. വന്‍തോതിലുള്ള പണം കൈമറിഞ്ഞതായും അഴിമതിക്കാരായ മുതിര്‍ന്ന ഓഫീസര്‍മാര്‍ അന്വേഷണത്തെ ദുഷിപ്പിക്കുന്നതായും കത്തില്‍ ആരോപണമുണ്ട്. പേരു വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥന്‍ കത്തെഴുതിയിരിക്കുന്നത്. സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥന്‍, സിബിഐ എന്നെഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്.

കേസ് അട്ടിമറിക്കുന്നതിന് അന്വേഷണം നേരിടുന്ന കമ്പനികളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കേസിനെ ദുര്‍ബലപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന കമ്പനിയുടെ ഡയറക്ടര്‍ കൈക്കൂലി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിച്ചതായി കത്തില്‍ പറയുന്നു. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയെ അഭിസംബോധന ചെയ്യുന്ന മൂന്നു പേജുള്ള കത്ത് മാര്‍ച്ച് അവസാനമാണ് സിബിഐയ്ക്ക് ലഭിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുള്ളതിനാല്‍ കല്‍ക്കരി അഴിമതി അന്വേഷണ കേസുകളിലെ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്നാണ് ഇതേകുറിച്ച് പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ സിബിഐ വൃത്തങ്ങള്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍