UPDATES

കള്ള് മേടിക്കാന്‍ മുണ്ട് മടക്കി കുത്തി, കാശ് എടുക്കാന്‍ മുണ്ട് താഴ്ത്തി; കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

അഴിമുഖം പ്രതിനിധി

സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ ചിത്രങ്ങളില്‍ ഒന്നുകൂടി. കോഴിക്കോട് അരിയടത്തുപാലത്തുള്ള ബിവറേജ് ഷോപ്പിലെയും എടിഎമിലെയും ക്യൂ നില്‍ക്കുന്നവരുടെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ബിവറേജ് ഷോപ്പില്‍ മദ്യം മേടിക്കാന്‍ ക്യൂ നില്‍ക്കുന്നവരും എടിഎമില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍കുന്നവരും അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ചിത്രം ടൈംസ് ഓഫ് ഇന്ത്യയാണ്‌ പ്രസിദ്ധീകരിച്ചത്. കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ടതോടെ ചിത്രം വൈറലാകുകയായിരുന്നു. ചിത്രത്തിന് ഒരു അടികുറിപ്പും കൊടുത്തിട്ടുണ്ട് പ്രശാന്ത് നായര്‍- ‘ഒരു ക്യൂവില്‍ ലൂങ്കി/മുണ്ട് മടക്കി കുത്തിയവരും, മറ്റേ ക്യൂവില്‍ ലൂങ്കി/മുണ്ട് താഴ്ത്തിയിട്ടവരും.’

ചിത്രത്തിന് ധാരാളം കമന്റെുകളും വന്നിട്ടുണ്ട്. ചില കമന്റുകള്‍-

‘ബിവറേജും എടിഎമും അടുത്തു വന്നാല്‍ ക്യൂ തെറ്റി പോകില്ലെ’

‘Queue നിന്നു കൈ നിറയെ സാധനം കിട്ടി കഴിയുമ്പോള്‍ മുണ്ട് up ഉള്ളവര്‍ ഒക്കെ down ആകുകയും ഇപ്പോ down ആയവര്‍ മുണ്ട് മടക്കി up ആകുകയും ചെയ്യും’

‘അല്ലേലും കള്ളിനോട് ആര്‍ക്കും ഒരു ബഹുമാനോം ഇല്ല…’

‘കൊല്ലം കുണ്ടറയില്‍ ബാങ്കിലെ ക്യൂവും ബീവറേജസ് ക്യൂവും തമ്മില്‍ ഇടകലര്‍ന്നതായി റിപ്പോര്‍ട്ട് , ബാങ്ക് കൗണ്ടറില്‍ ചെന്ന് ഒരാള്‍ ‘ഹണീബി’ ‘ഫുള്‍’ ചോദിച്ചതായി പരാതി …..!.’

‘ബ്രോ ഏത് ക്യൂ വില്‍ ആണ്? കാണാന്‍ ഇല്ലാലോ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍