UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളമേ അഭിമാനിക്കൂ, രാജ്യദ്രോഹ നിയമം കൂടുതല്‍ തവണ പ്രയോഗിച്ചതിന്

Avatar

ടീം അഴിമുഖം

കൊളോണിയല്‍ ഭരണകാല ശേഷിപ്പുകളിലൊന്നായ രാജ്യദ്രോഹ നിയമം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നതില്‍ അഭിമാനപൂരിതമാകണം അന്തരംഗം!

തടവിലാക്കിയ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാറിനെതിരെ പ്രയോഗിച്ച 156 വര്‍ഷം പഴക്കമുള്ള കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം ബ്രിട്ടനിലും (ഒരുകാലത്ത് ഇതിന് ചെവിയറുത്ത്കളയുന്ന ശിക്ഷവരെ നല്കിയിരുന്ന രാജ്യം) സ്കോട് ലണ്ടിലും തെക്കന്‍ കൊറിയയിലും ഇന്തോനേഷ്യയിലും എടുത്തുകളഞ്ഞതാണ്. ഡല്‍ഹിയിലെ കോടതിക്ക് അകത്തും പുറത്തും നടമാടിയ ആക്രമത്തിനിടയില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124A പ്രകാരം-അതില്‍ രാജ്യദ്രോഹം എന്നു പറയുന്നില്ല- കുറ്റം ചുമത്തപ്പെട്ട കനയ്യ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നു.

“124-ആം വകുപ്പിന്റെ ഒരു ചെറിയ ഭാഗം മാത്രമാണത്. നിയമത്തിന്റെ ഒരു പ്രയോഗവശം പോലുമല്ല. പക്ഷേ ആ വകുപ്പില്‍ നിര്‍വചിച്ചിരിക്കുന്ന കുറ്റം അറിയുന്നതിന് നല്കിയ ഒരു പേര് മാത്രം,” എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014-ല്‍ 9 സംസ്ഥാനങ്ങളിലായി 47 രാജ്യദ്രോഹ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത കാലത്തായി രാജ്യദ്രോഹാകുറ്റത്തിന് പിടിയിലായവരില്‍ കാര്‍ട്ടൂണിസ്റ്റ്, ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന് വേണ്ടി ആര്‍പ്പുവിളിച്ചവര്‍, ഒരു ഗുജറാത്തി സമുദായ നേതാവ്, ഫെയ്സ്ബുക് പരാമര്‍ശത്തിന്റെ പേരില്‍ ഒരു മലയാളി എന്നിങ്ങനെ പലരും ഉള്‍പ്പെടുന്നു. കുറ്റം ചുമത്തിയവരില്‍ മിക്കവരും രാജ്യദ്രോഹകുറ്റം ചുമത്തുന്നതിന് അവശ്യഘടകമായ അക്രമ പ്രവര്‍ത്തനം നടത്തിയവരോ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചവരോ അല്ല.

“രാജ്യദ്രോഹം ഇന്ത്യയില്‍ ഭരണഘടന വിരുദ്ധമല്ല. എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളെ തുടര്‍ന്ന് അക്രമവും ക്രമസമാധാനപ്രശ്നവും ഉണ്ടാവുകയോ അല്ലെങ്കില്‍ അതിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ മാത്രമാണു അതൊരു കുറ്റമാകുന്നത്,” ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാന്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതി.

“ഒരാള്‍ ‘ഇന്ത്യ-വിരുദ്ധന്‍’ എന്നു മുദ്രകുത്തപ്പെട്ടാല്‍ അത് ഇന്ത്യന്‍ ജനതക്ക്ചേര്‍ന്നതായിരിക്കണമെന്നില്ല, പക്ഷേ ‘ഇന്ത്യ-വിരുദ്ധന്‍’ എന്നത് ഒരു കുറ്റമല്ല. അത് എന്തായാലും രാജ്യദ്രോഹവുമല്ല. (നിങ്ങളുടെ തല പരിശോധിക്കേണ്ടവണ്ണം ഒരുത്തനാണ് നിങ്ങളെന്നെ അതിനര്‍ത്ഥമുള്ളൂ),” നരിമാന്‍ എഴുതി.

എന്നിരുന്നാലും, 2014-ല്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ രാജ്യദ്രോഹനിയമം വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.

ഝാര്‍ഖണ്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ വന്നത്-18. ബീഹാര്‍ (16) കേരളം (5)  ഓഡിഷ (2) പശ്ചിമ ബംഗാള്‍(2) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍. 2014-ലെ മൊത്തം രാജ്യദ്രോഹ കേസുകളില്‍ 72%-വും ഝാര്‍ഖണ്ഡിലും ബിഹാറിലും നിന്നാണ്.

28 പേരെ പിടികൂടിയ ബിഹാറാണ് അക്കാര്യത്തില്‍ മുന്നില്‍. ഝാര്‍ഖണ്ട് (18) കേരളം (4) ഓഡിഷ (4) എന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 55 പുരുഷന്‍രും 3 സ്ത്രീകളുമടക്കം 58 പേരെ രാജ്യദ്രോഹത്തിന് പിടികൂടി.

ആദ്യമായി 2014-ലാണ് NCRB രാജ്യത്തിനെതിരായ കുറ്റം കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. രണ്ട് വിഭാഗങ്ങളിലായി പൊതുവേ രാജ്യത്തിനെതിരായ കുറ്റങ്ങളെ തിരിക്കാം: രാജ്യത്തിനെതിരായ കുറ്റങ്ങള്‍ (IPC 121,121A, 122, 123 &124A), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റങ്ങള്‍ (IPC 153A &153A )

രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളെ വീണ്ടും രാജ്യദ്രോഹമെന്നും (124A) മറ്റുള്ളവയെന്നുമായി (121, 121A, 122, 123IPC) വീണ്ടും തരംതിരിക്കുന്നു.

രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ മറ്റുള്ളവയ്ക്ക് കീഴിലാണ് മൊത്തം കേസുകളില്‍ 73% കേസുകളും വരുന്നത്.

മൊത്തത്തില്‍ രാജ്യത്തിനെതിരായി 2014-ല്‍ റിപ്പോര്‍ട് ചെയ്ത 512 കുറ്റങ്ങളില്‍ 176 എണ്ണം രാജ്യത്തിനെതിരായ കുറ്റങ്ങളും 336 എണ്ണം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റവുമായിരുന്നു.

പിടികൂടിയ 872 പേര്‍-865 പുരുഷന്മാരും 7 സ്ത്രീകളും-ഈ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരായിരുന്നു.

മതം, വംശം, ജന്‍മസ്ഥലം, തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153A വകുപ്പുപ്രകാരം 323-ഓളം കേസുകള്‍ രേഖപ്പെടുത്തി. കേരളത്തിലായിരുന്നു ഏറ്റവും അധികം-59.

ദേശീയ ഐക്യത്തിന് എതിരായ പ്രസ്താവനകള്‍ക്കും ആരോപണങ്ങള്‍ക്കും എതിരായ 153ബി വകുപ്പ് പ്രകാരം 13 കേസുകളുണ്ടായി.

രാജ്യത്തിനെതിരായ കേസുകളില്‍ മുന്നില്‍ കേരളമാണ്-72 എണ്ണം. അസം (56) കര്‍ണാടകം (46) രാജസ്ഥാന്‍ (39) മഹാരാഷ്ട്ര (34). രാജ്യത്തിനെതിരായ കുറ്റങ്ങള്‍ക്ക് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍പേരെ തടവിലാക്കിയത് -204. കേരളമാണ് രണ്ടാം സ്ഥാനത്ത്-98. മേഘാലയ (67) കര്‍ണാടക(63) പശ്ചിമബംഗാള്‍ (59). ഇന്ത്യയിലെ മൊത്തം അറസ്റ്റുകളില്‍ 565-വും ഈ സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

ബ്രിട്ടന്‍ രാജ്യദ്രോഹനിയമം 2009-ല്‍ എടുത്തുകളഞ്ഞു. ബ്രിട്ടനിലെ നിയമ കമ്മീഷന്‍ ഇതിനുള്ള ശുപാര്‍ശ 1977-ലെ നല്കിയിരുന്നു.

രാജ്യദ്രോഹം കുറ്റകൃത്യമായി കാണുന്ന രാജ്യങ്ങളില്‍ സൌദി അറേബ്യ, മലേഷ്യ, ഇറാന്‍, ഉസ്ബെകിസ്ഥാന്‍,സുഡാന്‍, സെനെഗല്‍, തുര്‍ക്കി എന്നിവ ഉള്‍പ്പെടും. യു എസിലും 218 കൊല്ലം മുമ്പ് അംഗീകരിച്ച ഒരു രാജ്യദ്രോഹ നിയമമുണ്ട്. എന്നാല്‍ ഇതിന്റെ പല ഭാഗങ്ങളും രണ്ട് നൂറ്റാണ്ടുകളിലായി നീക്കം ചെയ്തുകഴിഞ്ഞു. നാസി ഭരണത്തിനുശേഷമുള്ള ചില പ്രശ്നങ്ങളെ നേരിടാന്‍ ജര്‍മ്മനി ഇപ്പൊഴും രാജ്യദ്രോഹനിയമം നിലനിര്‍ത്തുന്നു.

“ഈ നിയമങ്ങള്‍ എടുത്തുകളയുന്നതിലൂടെ, അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനായി ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സമാനനിയമങ്ങള്‍ക്കെതിരെ നിലപാടെടുക്കാന്‍ ബ്രിട്ടന് കഴിയും,” നിയമം എടുത്തുകളയുന്ന അവസരത്തില്‍ ബ്രിട്ടനിലെ മുന്‍ പാര്‍ലമെന്‍ററി അണ്ടര്‍ സെക്രട്ടറി ക്ലെയര്‍ വാര്‍ഡ് പറഞ്ഞു.

2010-ല്‍ സ്കോട് ലണ്ട് ബ്രിട്ടന്റെ പാത പിന്തുടര്‍ന്നു. 1988-ലെ ജനാധിപത്യ, നിയമ പരിഷ്കാരങ്ങളുടെ ഭാഗമായി തെക്കന്‍ കൊറിയ രാജ്യദ്രോഹനിയമം എടുത്തുകളഞ്ഞു.

കൊളോനിയല്‍ ഡച്ച് അധികാരികളുടെ ബാക്കിപത്രമാണിതെന്ന് പറഞ്ഞു 2007-ല്‍ ഇന്തോനേഷ്യ രാജ്യദ്രോഹനിയമം ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.

2015 ഒക്ടോബറില്‍ രാഷ്ട്രീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന രാജ്യദ്രോഹ നിയമത്തിനെതിരായ-ഇന്ത്യയിലേതുപോലെ ഉടലെടുത്ത-ഒരു ഹര്‍ജി മലേഷ്യന്‍ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു.

ഈ വര്‍ഷം ജനുവരിയിലാണ് ഷിയാ പുരോഹിതനും രാഷ്ട്രീട്രീയ വിമതനുമായ ഷെയ്ക് നിംര്‍ അല്‍-നിംറിനെ സൌദി അറേബ്യ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍