UPDATES

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചതായി നടി മിത്ര കുര്യനെതിരെ പരാതി

അഴിമുഖം പ്രതിനിധി

കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും ബസ് സ്റ്റാന്‍ഡില്‍ കയറി മര്‍ദ്ദിച്ചതായി ചലച്ചിത്രതാരം മിത്ര കുര്യനെതിരെ പരാതി. ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു സംഭവം.

തിരുവമ്പാടിയില്‍ നിന്നും മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് മിത്ര സഞ്ചിരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് നടി പരാമക്രമം കാട്ടിയതെന്നാണു പറയുന്നത്.

എന്നാല്‍ തന്റെ കാറില്‍ തട്ടിയിട്ടും ബസ് വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നുവെന്നും ഇതിനെയാണു താന്‍ ചോദ്യം ചെയ്തതെന്നും മിത്ര കുര്യന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കാറില്‍ തട്ടിയ ബസ് തിരികെ തിരുവമ്പാടി ഡിപ്പോയില്‍ എത്തിയപ്പോഴാണു പിന്നാലെയെത്തിയ നടി ഡ്രൈവര്‍ രാംദാസിനെയും തടയാന്‍ ടെന്ന കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എ എ വിജയനെയും മര്‍ദ്ദിച്ചതെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന പരാതി.

പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍ ചികിത്സ തേടി. സ്റ്റാന്‍ഡിനകത്തേക്ക് അന്യവാഹനങ്ങള്‍ക്കു പ്രവേശനം ഇല്ലെന്നിരിക്കെ മിത്ര കുര്യന്‍ നിയമം തെറ്റിച്ചു വാഹനം അകത്തേക്കു കയറ്റിയാണ് മര്‍ദ്ദനം നടത്തിയതും അസഭ്യം പറഞ്ഞതുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ ആരോപിക്കുന്നു.

ഇരുകൂട്ടരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍