UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് ബിഗ്‌ബിയ്ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യാ-പാക് ലോകകപ്പില്‍ ദേശീയഗാനം തെറ്റായി ആലപിച്ചതിന് അമിതാഭ് ബച്ചനെതിരെ കേസ്. 52 സെക്കന്റ് ദൈര്‍ഘ്യമുള്ള ദേശീയ ഗാനം ഒരു മിനിറ്റ് 22 സെക്കന്റ് എടുത്താണ് ബച്ചന്‍ ആലപിച്ചത് എന്നും അതില്‍ തന്നെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട് എന്നും ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഉല്ലാസ് പിആര്‍ എന്ന  വ്യക്തി നല്‍കിയ പരാതിയിന്മേലാണ്  ഡല്‍ഹി അശോക്‌ നഗര്‍ പോലീസ് കേസ് എടുത്തത്.ദേശീയഗാനം ആലപിക്കുന്നതിനായി നാലു കോടിയാണ് ബിഗ്‌ ബി വാങ്ങിയത്.  

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍