UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മംഗളത്തിനെതിരേ പൊക്സോ ചുമത്തുമോ? പരാതി നല്‍കിയിട്ടുണ്ട്

നേരത്തെ മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും മംഗളത്തിനെതിരേ പരാതി നല്‍കിയിരുന്നു

എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാനായെങ്കിലും അതിനു കാരണമായ വാര്‍ത്ത പുറത്തുവിട്ടതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിടാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ മംഗളത്തിന് മറ്റൊരു കുരുക്ക്.

മംഗളം ടെലിവിഷനെതിരേ പോക്‌സോ നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

മംഗളം ടെലിവിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പീഡിപ്പിക്കപ്പെട്ട 10 വയസുകാരിയെ തിരിച്ചറിയത്തക്കവിധമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നു കാണിച്ചാണു പരാതി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവിന്റെയും അമ്മയുടെയും കാമുകന്റെയും ചിത്രവും ഇവരുടെ മേല്‍വിലാസവും പ്രസിദ്ധീകരിച്ചെന്നാണു പരാതി. ഇതിന്‍മേലാണ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മംഗളം സിഇഒ അജിത് കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും ഐടി ആക്ട്പ്രകാരവും കേസ് എടുക്കണമെന്നാണു പരാതിയില്‍ പറയുന്നത്.

നേരത്തെ എ കെ ശശീന്ദ്രനൊപ്പം ഒരു ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചു എന്നു കാണിച്ച് മലപ്പുറം സ്വദേശിയായ ഈ പെണ്‍കുട്ടി തന്നെ മംഗളം ടെലിവിഷനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ സെല്ലിനും കൈമാാറിയിട്ടുണ്ട്. മംഗളത്തിനെതിരേ വനിത കമ്മിഷനും പരാതി നല്‍കുമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍