UPDATES

ട്രെന്‍ഡിങ്ങ്

യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം; മീന്‍ പോലും കിട്ടില്ല

ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകള്‍ പൂട്ടി. മീന്‍ വില്‍പ്പന പോലും ഗൊരഖ്പൂരില്‍ വിലക്കിയിരിക്കുകയാണ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന ലോക്‌സഭ മണ്ഡലമായ ഗൊരഖ്പൂരില്‍ സമ്പൂര്‍ണ മാംസ നിരോധനം. ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകള്‍ പൂട്ടിയതായി മനോരമ ചാനല്‍ പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് വാര്‍ത്തയില്‍ പറയുന്നു.

മീന്‍ വില്‍പ്പന പോലും ഗൊരഖ്പൂരില്‍ വിലക്കിയിരിക്കുകയാണ്. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. അതേസമയം പൂവലന്മാരെ പിടികൂടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിനെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. അതേസമയം അറവുശാലകള്‍ പൂട്ടിയതോടെ അത് ഉപജീവനമായി സ്വീകരിച്ചിരുന്നവര്‍ എങ്ങോട്ട് പോകണമെന്നോ എന്താണ് ചെയ്യേണ്ടതെന്നോ അറിയാത്ത അവസ്ഥയിലാണ്. പലരും പാരമ്പര്യമായി ചെയ്തുവന്ന കച്ചവടമാണ് ഇത്.

ബീഫിന് പുറമെ കോഴി, ആട്, മീന്‍ തുടങ്ങിയവയും വിലക്കിയതോടെ ഇനിയെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍. പലരും മറ്റ് ജോലികള്‍ തേടി മണ്ഡലം വിട്ടതായാണ് അറിയുന്നത്. വിദേശമാധ്യമങ്ങള്‍ വരെ ഇവിടെ വന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെങ്കിലും ആരും ഇവരുടെ ദുരിത കഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഭരണകൂടത്തിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ ദുരിതം അറിയിക്കാന്‍ ഒരുങ്ങുകയാണ് കച്ചവടക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍