UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ടജയിപ്പിക്കല്‍ നിര്‍ത്തുന്നു; മിനിമം മാര്‍ക്കില്ലെങ്കില്‍ ഇനി മുതല്‍ അഞ്ചിലും എട്ടിലും തോല്‍വിയറിയും

നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മിനിമം മാര്‍ക്ക് ഇല്ലെങ്കില്‍ ഇനി വിദ്യാര്‍ത്ഥികള്‍ തോല്‍വി അറിയും. എട്ടാം ക്ലാസ് വരെയുള്ളവരെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും മിനിമം മാര്‍ക്ക് നേടിയിരിക്കണം. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയാണു കൂട്ടജയിപ്പക്കല്‍ രീതി അവസാനിക്കുന്നത്. ഭേദഗതി വരുത്തിയ ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

പുതിയ ഭേദഗതിയനുസരിച്ച് അഞ്ചാം തരത്തിലും എട്ടാം തരത്തിലും പഠന നിലവാരം തീരെ മോശമായവരെ തോല്‍പ്പിക്കും. എന്നാല്‍ ഈ കുട്ടികള്‍ക്ക് ക്ലാസ് കയറ്റം കിട്ടുന്നതിനായി ഒരവസരം കൂടി നല്‍കും. അതായത്, തോറ്റകുട്ടികള്‍ക്ക് രണ്ടാമതൊരു പരീക്ഷ കൂടി നടത്തും. അതിലും വിജയിക്കാനായില്ലെങ്കില്‍ അതേ ക്ലാസില്‍ തന്നെ വീണ്ടുമൊരിക്കല്‍ കൂടി പഠിക്കണം.
2010 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്ന നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സമഗ്ര നിരന്തര മൂല്യനിര്‍ണയപ്രകാരം അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍